കുന്ദമംഗലം ഗ്രാമപഞ്ചായത്തില്‍ പുതിയ 18 കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു. കാരന്തൂര്‍ എ എം എല്‍ പി സ്കൂളില്‍ വെച്ച് നടന്ന ആന്റിജന്‍ ടെസ്റ്റിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആകെ 107 ആന്റിജന്‍ ടെസ്റ്റുകളും 10 റീ ടെസ്റ്റുകളും 16 RT-PCR ടെസ്റ്റുകളുമാണ് നടന്നത്. ആന്റിജന്‍ ടെസ്റ്റില്‍ ആകെ 22 പേര് പോസിറ്റിവായി. 4 പേര് മറ്റ് പഞ്ചായത്തുകളില്‍ നിന്നാണ്. കുന്ദമംഗലത്ത് 9 പേര് റീ ടെസ്റ്റിലും 9 പേര് അല്ലാതെയുമാണ് പോസിറ്റീവായത്.

