Kerala News

ക്രൈസ്തവ സഭകളെ അനുനയിപ്പിക്കാന്‍ ശ്രമവുമായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്

ക്രൈസ്തവ സഭാ നേതൃത്വത്തെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ നേരിട്ടുള്ള ഇടപെടല്‍. തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയം മുന്‍നിര്‍ത്തി നിയമസഭാ തെരഞ്ഞെടിപ്പ് മുന്നില്‍ കണ്ടാണ് നീക്കം. പോഷക സംഘടനകള്‍ അര്‍ഹമായ പ്രാതിനിധ്യം ആവശ്യപ്പെട്ട് എഐസിസി സെക്രട്ടറി താരിഖ് അന്‍വറിനെ കണ്ടു.

മത-സാമുദായിക സംഘടനകളെ അടുപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമം. അകന്നു നില്‍ക്കുന്ന പരമ്പരാഗത വോട്ടുകളെ തിരികെ കൊണ്ടുവരാനുള്ള ചര്‍ച്ചകള്‍ക്ക് ഹൈക്കമാന്‍ഡ് നേരിട്ടാണ് നേതൃത്വം നല്‍കുന്നത്. തിരുവനന്തപുരത്ത് എഐസിസി സെക്രട്ടറി താരിഖ് അന്‍വര്‍ മാര്‍ത്തോമാ സഭാ ബിഷപ്പ് ജോസഫ് മാര്‍ ബര്‍നബാസ് എപിസ്‌കോപ്പയെ നാലാഞ്ചിറയിലെ സഭാ കേന്ദ്രത്തിലെത്തി കൂടിക്കാഴ്ച നടത്തി.

പട്ടം കാതോലിക്കേറ്റ് സെന്ററില്‍ കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കതോലിക്കാ ബാവയുമായി താരിഖ് അന്‍വര്‍ കൂടിക്കാഴ്ച നടത്തി. നിയമസഭാ തെരഞ്ഞെടുപ്പില്‍ സഭയുടെ പിന്തുണ തേടി. കഴിഞ്ഞ രണ്ട് ദിവസമായി സംസ്ഥാനത്ത് തുടരുന്ന ദേശീയ ജനറല്‍ സെക്രട്ടറി പോഷക സംഘടനാ പ്രതികളുമായുള്ള കൂടിക്കാഴ്ചയും നടത്തുന്നുണ്ട്. യുവാക്കള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം വേണമെന്ന നിലപാടില്‍ യൂത്ത് കോണ്ഗ്രസും കെഎസ് യുവും ഉറച്ചു നില്‍ക്കുകയാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!