പാലാരിവട്ടം പാലം അഴിമതി കേസിൽ ജാമ്യാപേക്ഷ തള്ളിയ ഉത്തരവിൽ ഇളവ് തേടി മുസ്ലിം ലീഗ് മുൻ മന്ത്രി
വി കെ ഇബ്രാഹിം കുഞ്ഞ് സമർപ്പിച്ച ഹർജി നിലനിൽക്കില്ലെന്ന് കോടതി. കോടതി നിർദ്ദേശത്തെ തുടർന്ന് ഇബ്രാഹിംകുഞ്ഞ് ഹർജി പിൻവലിച്ചു. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് ജയിലിലേക്ക് മാറ്റിയ ശേഷം പുതിയ ജാമ്യാപേക്ഷയുമായി സമീപിക്കാൻ ആയിരുന്നു ഹൈക്കോടതി ഉത്തരവ്. ഈ വ്യവസ്ഥ ഒഴിവാക്കണം എന്നാവശ്യപ്പെട്ടാണ് ഇബ്രാഹിംകുഞ്ഞ് പുതിയ അപേക്ഷ നൽകിയത്.
ഹർജി നിലനിൽക്കില്ലെന്ന് കോടതി; ഇബ്രാഹിംകുഞ്ഞ് ഹർജി പിൻവലിച്ചു.

