Local News

“അക്വൈന്റ്” നാളെ താമരശ്ശേരിയിൽ

ഓൺലൈൻ മാധ്യമ രംഗത്ത് പ്രവർത്തിക്കുന്നവരുടെ രജിസ്ട്രേഡ് കൂട്ടായ്മയായ ഓൺലൈൻ മീഡിയ റിപ്പോർട്ടസ് അസോസിയേഷന്റെ (OMAK) ജനറൽബോഡി യോഗം “അക്വൈന്റ്” നാളെ താമരശ്ശേരിയിൽ വെച്ച് നടക്കും.

ചടങ്ങിൽ ജനപ്രതിനിധികൾ മാധ്യമപ്രവർത്തകർ, നിയമസഹായ വിദഗ്ദർ തുടങ്ങിയവർ സംബന്ധിക്കും. അംഗങ്ങൾക്കുള്ള ഐ.ഡി കാർഡ് വിതരണവും നവ മാധ്യമ രംഗത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങളെ സംബദ്ധിച്ചുള്ള സെമിനാറും ക്ലാസ്സുകളും നടക്കുമെന്ന് സംഘാടകർ അറിയിച്ചു.

താമരശേരിയിൽ നടന്ന പത്രസമ്മേളനത്തിൽ അസോസിയേഷൻ പ്രസിഡന്റ് സത്താർ പുറായിൽ, ജനറൽ സെക്രട്ടറി ഫാസിൽ തിരുവമ്പാടി, വൈസ് പ്രസിഡന്റ് റഊഫ് എളേറ്റിൽ, ജോയിൻ സെക്രട്ടറിമാരായ ഹുനൈസ്, ജോർജ് ഫിലിപ്പ്, രക്ഷാധികാരികളായ സിദ്ദീഖ് പന്നൂര്, അബ്ദുൾമജീദ് കെ.കെ, അബീഷ്, പി.ആർ.ഓ ഹബീബി എന്നിവർ സംസാരിച്ചു.
എക്സിക്യൂട്ടീവ് അംഗങ്ങളായ ബഷീർ പി ജെ,അജ്നാസ് കട്ടാങ്ങൽ,റമീൽ മാവൂർ എന്നിവർ സംബന്ധിച്ചു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!