
കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി കാനത്തിൽ ജമീലയെ തെരഞ്ഞെടുത്തു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കാനത്തിൽ ജമീല സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. നന്മണ്ട ഡിവിഷനിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ജമീലക്ക് 18 വോട്ടാണ് ലഭിച്ചത്
എതിർ സ്ഥാനാർഥിയായ യു ഡി എഫ് പ്രതിനിധിക്ക് 8 വോട്ട് ലഭിച്ചു. ഒരംഗത്തിന് കോവിഡായതിനാൽ പങ്കെടുത്തില്ല.27 ഡിവിഷനിൽ 18 എൽഡിഎഫിനും 9 യുഡിഎഫിനുമാണ്.എൽ ജെ ഡി യുടെ എം പി ശിവാനന്ദൻ ആണ് വൈസ് പ്രസിഡന്റ

ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കാനത്തിൽ ജമീലയെ മുൻ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി,ജില്ലാ കളക്ടർ സാംബശിവ റാവു, മന്ത്രി എ.കെ.ശശീന്ദ്രൻ എന്നിവർ അനുമോദിച്ചു


