Kerala News

കെ-ഫോണ്‍ പദ്ധതിക്ക് മുന്നോടിയായി പോസ്റ്റുകളില്‍ നിന്ന് മറ്റു കേബിളുകള്‍ നീക്കം ചെയ്യണമെന്ന് കെഎസ്ഇബി

കെ-ഫോണ്‍ പദ്ധതി നടപ്പാക്കുന്നതിന് ഭാഗമായി, ഇലക്ട്രിക് പോസ്റ്റുകളില്‍നിന്ന് മറ്റു കേബിളുകള്‍ നീക്കം ചെയ്യണമെന്ന് കെഎസ്ഇബിയുടെ നിര്‍ദേശം. കണ്ണൂര്‍ ഇലക്ട്രിക് സെക്ഷനിലാണ് കെഎസ്ഇബി പോസ്റ്റുകളില്‍ സ്ഥാപിച്ചിരിക്കുന്ന മറ്റു കേബിളുകള്‍ നീക്കാന്‍ നിര്‍ദേശം നല്‍കിയതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വര്‍ഷംതോറും വാടക നല്‍കി കേബിള്‍ ഇന്റര്‍നെറ്റ് കണക്ഷനുവേണ്ടി വലിച്ചിട്ടുള്ള കേബിളുകള്‍ വ്യാഴാഴ്ചയ്ക്കകം മാറ്റണമെന്നാണ് കെഎസ്ഇബി ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 20 വര്‍ഷമായി വലിച്ചിട്ടുള്ള കേബിളുകള്‍ നീക്കം ചെയ്യാന്‍ കെഎസ്ഇബി ആവശ്യപ്പെട്ടതോടെ സംസ്ഥാനത്തെ കേബിള്‍, ഇന്റര്‍നെറ്റ് പ്രവര്‍ത്തനത്തെ ഇത് സാരമായി ബാധിക്കുമെന്നാണ് വിവരം.

കേബിള്‍ടിവി, ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ കേബിളുകള്‍ മാറ്റിയില്ലെങ്കില്‍, കേബിളുകള്‍ക്ക് കേടുവരാത്ത വിധം കെഎസ്ഇബി നേരിട്ടുതന്നെ അത് നീക്കം ചെയ്യുമെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം തുടക്കത്തില്‍ സംസ്ഥാന വ്യാപകമായി കേബിളുകള്‍ നീക്കം ചെയ്യില്ലെന്ന് കെഎസ്ഇബി വ്യക്തമാക്കുന്നു. സര്‍ക്കാരിന് കൂടുതല്‍ കണക്ഷന്‍ ലഭിക്കാന്‍ സാധ്യതയുള്ള നഗരപ്രദേശങ്ങളിലാണ് നിലവില്‍ ഈ നിര്‍ദേശം നടപ്പാക്കുന്നത്.

സംസ്ഥാനത്തെ എല്ലാ ഇലക്ട്രിക് സെക്ഷനുകളിലെയും ഡെപ്യൂട്ടി ചീഫ് എഞ്ചിനിയര്‍മാരാണ് കേബിള്‍ ഓപ്പറേറ്റര്‍മാര്‍ക്കും ബിഎസ്എന്‍എലിനും കേബിള്‍ നീക്കാന്‍ നിര്‍ദേശം നല്‍കിയത്. എവിടെയൊക്കെയാണ് കേബിളുകള്‍ നീക്കേണ്ടതെന്നും കെഎസ്ഇബി നല്‍കിയ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

നഗരങ്ങളില്‍ ഒരു തൂണിന് 500 രൂപയും ഗ്രാമങ്ങളില്‍ ഒരു തൂണിന് 200 രൂപയുമാണ് കേബിള്‍ ഓപ്പറേറ്റര്‍മാരില്‍നിന്ന് കെഎസ്ഇബി വാടകയായി ഈടാക്കുന്നത്. കെ-ഫോണ്‍ കേബിള്‍ റൂട്ടുകളില്‍ ഇനി മുതല്‍ മറ്റു കേബിള്‍ ഓപ്പറേറ്റര്‍മാരുടെ അപേക്ഷ പരിഗണിക്കേണ്ടതില്ലെന്നും കെഎസ്ഇബി തീരുാനിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ഡിജിറ്റല്‍ സൗകര്യം കാര്യക്ഷമമാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച പദ്ധതിയാണ് കെ-ഫോണ്‍. ഇതിന്റെ ഭാഗമായി സുശക്തമായ ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല സംസ്ഥാനവ്യാപകമായി സ്ഥാപിക്കുകയും അതുവഴി അതിവേഗ ഇന്റര്‍നെറ്റ് കണക്ഷന്‍ വീടുകളിലും ഓഫീസുകളിലും എത്തിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 20 ലക്ഷത്തോളം വീടുകളില്‍ സൗജന്യമായും അല്ലാത്തവര്‍ക്കു മിതമായ നിരക്കിലുമാണ് കെ-ഫോണ്‍ പദ്ധതി വഴി ഇന്റര്‍നെറ്റ് ലഭ്യമാക്കുക.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!