Kerala News

ശബരിമല സ്‌പെഷ്യല്‍ സര്‍വ്വീസ്; കെ.എസ്.ആര്‍.ടി.സിക്ക് 18.50 കോടിയുടെ നഷ്ടം

ശബരിമല മണ്ഡല ഉത്സവകാലത്ത് കെ.എസ്.ആര്‍.ടി.സിക്കുണ്ടായത് 18.50 കോടിയുടെ വരുമാന നഷ്ടം. ശബരിമല നട തുറന്നതുമുതല്‍ ഈ മാസം 26ന് മണ്ഡലപൂജ സമാപിക്കുന്നതുവരെ നടത്തിയ സ്‌പെഷല്‍ സര്‍വിസിലൂടെ കെ.എസ്.ആര്‍.ടി.സിക്ക് ലഭിച്ചത് 10 ലക്ഷത്തില്‍ താഴെ മാത്രമാണ്. കഴിഞ്ഞ വര്‍ഷം മണ്ഡലകാലത്ത് മാത്രം 18.64 കോടി വരുമാനം ലഭിച്ചിരുന്നു. പ്രധാന ഡിപ്പോകളും മൂന്ന് റെയില്‍വേ സ്‌റ്റേഷനുകളും കേന്ദ്രീകരിച്ച് കഴിഞ്ഞ വര്‍ഷം പ്രതിദിനം എണ്ണൂറോളം ബസുകള്‍ പമ്പ സര്‍വിസ് നടത്തിയിരുന്നു. പുറമെ നിലക്കല്‍-പമ്പ ചെയിന്‍ സര്‍വിസും.

എന്നാല്‍, ഇത്തവണ സര്‍വിസുകള്‍ നാമമാത്രമായി. നിലക്കല്‍-പമ്പ ചെയിന്‍ സര്‍വിസും കനത്ത നഷ്ടത്തിലായി. പോയവര്‍ഷം പ്രതിദിനം 80 ലക്ഷം രൂപ വരെ ചെയിന്‍ സര്‍വിസില്‍നിന്ന് വരുമാനം ലഭിച്ചിരുന്നു. കോട്ടയം, ചെങ്ങന്നൂര്‍, എറണാകുളം സൗത്ത് സ്‌റ്റേഷനുകളില്‍നിന്നുള്ള സര്‍വിസുകള്‍ ഇത്തവണ പൂര്‍ണമായും നിലച്ചു.

കോട്ടയം, ചെങ്ങന്നൂര്‍ റെയില്‍വേ സ്‌റ്റേഷനുകളില്‍നിന്നായി 300 ബസുകള്‍ വരെ പമ്പക്ക് പ്രതിദിന സര്‍വിസ് നടത്തിയിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കെ.എസ്.ആര്‍.ടി.സിക്ക് ശബരിമല വരുമാനം വലിയ ആശ്വാസമായിരുന്നു. എന്നാല്‍, കോവിഡ് പശ്ചാത്തലത്തില്‍ ശബരിമല തീര്‍ഥാടനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ കെ.എസ്.ആര്‍.ടി.സിയെയും പ്രതിസന്ധിയിലാക്കി. കഴിഞ്ഞ വര്‍ഷം മണ്ഡലകാലത്ത് കോട്ടയം ഡിപ്പോയില്‍ രണ്ടുകോടി വരുമാനം ലഭിച്ചിരുന്നു. മകരവിളക്ക് കാലത്തെ വരുമാനംകൂടി കണക്കാക്കുമ്പോള്‍ 3.56 കോടിയും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!