
2028 ഓടെ അമേരിക്കയെ മറികടന്ന് ചൈന ലോകത്തിലെ ഒന്നാമത്തെ സാമ്പത്തിക ശക്തിയാകുമെന്ന് റിപ്പോര്‍ട്ടുകള്‍. നേരത്തെ പ്രവചിക്കപ്പെട്ടതിലും അഞ്ച് വർഷം മുമ്പ് ചൈന നേട്ടം കൈവരിക്കുമെന്ന് പുതിയ റിപ്പോർട്ടുകൾ. കോവിഡ് 19 ആണ് കാര്യങ്ങള്‍ മാറ്റി മറിച്ചത്. ചൈന തകർച്ചയിൽ നിന്നും അതിവേഗം കരകയറുമ്പോള്‍ യു.എസ് സമ്പദ്വ്യവസ്ഥയുടെ തിരിച്ച് വരവിന് ഇത്ര വേഗമില്ലെന്നും ഇതുമായി ബന്ധപ്പെട്ട പഠനം ചൂണ്ടിക്കാട്ടുന്നു.നേരത്തെ തന്നെ കോവിഡിനെ നിയന്ത്രിക്കാൻ കഴിഞ്ഞതാണ് ചൈനക്ക് ഗുണകരമാവുന്നത്.

