
കോവിഡിന്റെ പുതിയ വകഭേദം ബ്രിട്ടനിൽ കണ്ടെത്തിയതിന്റെ പശ്ചാത്തലത്തില്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തി കര്‍ണാടക. രാത്രി 10 മുതല്‍ രാവിലെ ആറുമണിവരെയാണ് കര്‍ഫ്യൂ. ജനുവരി രണ്ടുവരെയാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ‘കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതിന്റ പശ്ചാത്തലത്തില്‍ ഇന്നുമുതല്‍ ജനുവരി രണ്ടുവരെ രാത്രി പത്തുമുതല്‍ രാവിലെ ആറുമണിവരെ കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. എല്ലാവരും സഹകരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.’- മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പ പറഞ്ഞു. കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതിനെത്തുടർന്ന് മഹാരാഷ്ട്രയില്‍ നേരത്തേ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.

