കെട്ടാങ്ങൽ: എൻഐടി ക്കു സമീപമുള്ള പെട്രോൾ പമ്പിൻ്റെ ഓഫീസ് കുത്തിതുറന്ന് 1200 രൂപ കവർന്നു.ഇതിന് മുമ്പ് 2018ൽ തോക്കു ചൂണ്ടി പണം അപഹരിച്ചതും ഇതേ പമ്പിലായിരുന്നു. വിരലടയാള വിദഗ്ദർ എത്തി പരിശോധിച്ചു. കുന്ദമംഗലം പോലീസ് സബ് ഇൻസ്പക്ടർ ശ്രീജിത്തിൻ്റെ നേതൃത്വത്തിൽ അന്വേഷണമാരംഭിച്ച .സി.സി ടി വി ദൃശ്യത്തിൽ കാണുന്ന ആളെ തിരിച്ചറിയുന്നവർ വിവരം നൽകണമെന്ന് പോലീസ് അറിയിച്ചൂ. ഫോൺ നമ്പർ 0495 2800256

