National News

ട്വിറ്ററിൽ ട്രെന്‍ഡിംഗായി #സുക്കര്‍ബെര്‍ഗ്‌ഷെയിംഓണ്‍യു

Go ahead, make fun of Mark Zuckerberg's face all you want - Culture

കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷകരുടെ പ്രതിഷേധം ശക്താകുന്നതിനിടെ ട്വിറ്ററില്‍ ട്രെന്‍ഡിംഗായി #സുക്കര്‍ബെര്‍ഗ്‌ഷെയിംഓണ്‍യുഎന്ന ഹാഷ് ടാഗ്

കിസാന്‍ എക്താ മോര്‍ച്ചയുടെ ഫേസ്ബുക്ക് പേജ് കഴിഞ്ഞ ദിവസം നീക്കം ചെയ്ത നടപടിയില്‍ ഫേസ്ബുക്കിനെ വിമര്‍ശിച്ചാണ് ഫേസ്ബുക്കില്‍ ഹാഷ് ടാഗ് ട്രെന്‍ഡിംഗ് ആകുന്നത്.

സുക്കര്‍ബെര്‍ഗ് ഷെയിം ഓണ്‍ യൂ എന്ന ഹാഷ്ടാഗില്‍ ഇതുവരെ 8000ത്തിലധികം ട്വീറ്റുകളാണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളത്.ഈ ഹാഷ് ടാഗിനൊപ്പം #ഷെയിംഓണ്‍ഫേസ്ബുക്ക് #ഗോഡിമീഡിയഎഗയിന്‍സ്റ്റ്ഫാര്‍മേഴ്‌സ് തുടങ്ങിയ ഹാഷ് ടാഗുകളും ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആകുന്നുണ്ട്.ഫേസ്ബുക്ക് പേജ് നീക്കം ചെയ്തതിനെതിരെ സാമൂഹ മാധ്യമത്തില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.
https://twitter.com/singh54325/status/1340954130123145218?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1340954130123145218%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.doolnews.com%2Ftwitter-trending-against-mark-zukerberg-and-modi-over-blocking-kisan-ekta-morcha-s-page-4545678.html

ബി.ജെ.പിയുടെ പാദസേവകനാകുന്നത് മാര്‍ക്ക് സുക്കര്‍ബെര്‍ഗ് നിര്‍ത്തണം, മോദി സര്‍ക്കാരിനെയും ഈ തണുപ്പിനെയും ഒരുപോലെ നേരിടുന്ന കര്‍ഷകര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നു, പ്രിയപ്പെട്ട മോദിയെയും ബി.ജെ.പിയെയും പിന്തുണച്ച് കൊണ്ട് ഫേസ്ബുക്ക് ചരിത്രമാവര്‍ത്തിക്കുന്നു തുടങ്ങിയ ട്വീറ്റുകളാണ് ട്രെന്‍ഡിംഗ് ഹാഷ്ടാഗിനൊപ്പം ട്വീറ്റ് ചെയ്യുന്നത്.കഴിഞ്ഞ ദിവസം കര്‍ഷകപ്രക്ഷോഭം ലൈവായി കാണിക്കാന്‍ തുടങ്ങിയതിന് പിന്നാലെയാണ് കര്‍ഷക സംഘടനയായ കിസാന്‍ ഏക്ത മോര്‍ച്ചയുടെ പേജ് ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടത്. ഫേസ്ബുക്ക് കമ്മ്യൂണിറ്റി താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമെന്നാരോപിച്ചായിരുന്നു പേജുകള്‍ ബ്ലോക്ക് ചെയ്തത്.

ഏഴ് ലക്ഷത്തിലധികം പേര്‍ പിന്തുടരുന്ന പേജാണ് ഫേസ്ബുക്ക് ബ്ലോക്ക് ചെയ്തത്. തിങ്കളാഴ്ച മുതല്‍ കര്‍ഷകര്‍ നിരാഹാര സമരത്തിലേക്ക് കടക്കുമെന്ന പ്രഖ്യാപനവുമായി സ്വരാജ് ഇന്ത്യ അധ്യക്ഷന്‍ യോഗേന്ദ്ര യാദവ് രംഗത്തെത്തിയതിനു പിന്നാലെയാണ് ഫേസ്ബുക്ക് പേജുകള്‍ നീക്കം ചെയ്തത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!