International News

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന് കോവിഡ്

French President Emmanuel Macron tests positive for COVID-19

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന് കോവിഡ് സ്ഥിരീകരിച്ചു. പ്രാരംഭ ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് പരിശോധന നടത്തിയത്. മാക്രോൺ ഒരാഴ്ചത്തേക്ക് നിരീക്ഷണത്തിൽ പ്രവേശിച്ചതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. സ്വയം നിരീക്ഷണത്തിൽ പ്രവേശിക്കുകയാണെങ്കിലും കോവിഡ് നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് തന്നെ പ്രസിഡന്റ് ഔദ്യോഗിക ചുമതലകൾ നിർവഹിക്കുമെന്നാണ് ഓഫീസ് പ്രസ്താവനയിൽ പറയുന്നത്.

കോവിഡ് ഏറ്റവും കൂടുതൽ ബാധിച്ച അഞ്ചാമത്തെ രാജ്യമാണ് ഫ്രാൻസ്. ഡിസംബർ പതിനേഴ് വരെ 24 ലക്ഷത്തിലധികം കോവിഡ് കേസുകൾ രാജ്യത്ത് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. 59,300 മരണങ്ങളാണ് ഇതുവരെ ഫ്രാൻസിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!