Kerala News

നഗരസഭാ കെട്ടിടത്തില്‍ ജയ്ശ്രീറാം ബാനര്‍ തൂക്കിയ സംഭവം; പോലീസ് കേസെടുത്തു

തെരഞ്ഞെടുപ്പ് വിജയത്തെ തുടര്‍ന്ന് പാലക്കാട് നഗരസഭാ കെട്ടിടത്തില്‍ ജയ്ശ്രീറാം ബാനര്‍ തൂക്കിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. നഗരസഭാ സെക്രട്ടറിയുടെ പരാതിയില്‍ ടൗണ്‍ പൊലീസാണ് കോസെടുത്തത്. വിഷയത്തില്‍ പാലക്കാട് എസ്.പി സ്പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. തദ്ദേശതെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായ രണ്ടാം തവണ പാലക്കാട് നഗരസഭ പിടിച്ചതിന്റെ വിജയാഘോഷത്തിനിടെയായിരുന്നു ജയ്ശ്രീറാം എന്നെഴുതിയ ബാനര്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ നഗരസഭാ കെട്ടിടത്തില്‍ ഉയര്‍ത്തിയത്.

ഭരണഘടനാസ്ഥാപനത്തില്‍ ബി.ജെ.പി ബാനര്‍ ഉയര്‍ത്തിയതിനെതിരെ സമൂഹമാധ്യമങ്ങളിലും മറ്റും വ്യാപകമായി വിമര്‍ശനം ഉയര്‍ന്നിരുന്നു. ജയ്ശ്രീറാമിന് പകരം അള്ളാഹു അക്ബര്‍ എന്നായിരുന്നെങ്കില്‍ എന്താവുമായിരുന്നു പുകിലെന്നായിരുന്നു പ്രധാനമായി ഉയര്‍ന്ന ചോദ്യം. മുനിസിപ്പല്‍ ഓഫീസിന് മുകളില്‍ കയറി ഹിന്ദുത്വ മുദ്രാവാക്യം വിളിക്കുകയും, ജയ്ശ്രീറാം എന്നെഴുതിയ ബാനര്‍ വിരിക്കുകയും ചെയ്തത് ബി.ജെ.പി നേതാക്കളുടെ അറിവോടെ സംഘപരിവാര്‍ പ്രവര്‍ത്തകരെ ഉപയോഗിച്ചാണെന്ന് പൊലീസിന് നല്‍കിയ പരാതിയില്‍ സി.പി.എം ആരോപിച്ചിരുന്നു.

സമൂഹത്തില്‍ മതസ്പര്‍ദ്ധ വളര്‍ത്തി ബോധപൂര്‍വം പ്രകോപനവും കലാപവും സൃഷ്ടിക്കാനും ശ്രമമുണ്ടായെന്നും, കുറ്റക്കാരെ കണ്ടെത്തി നടപടിയെടുക്കണമെന്നും സി.പി.എം മുനിസിപ്പല്‍ സെക്രട്ടറി ടി.കെ.നൗഷാദ് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു. സംഭവത്തിനെതിരെ നേരത്തെ കോണ്‍ഗ്രസും പരാതി നല്‍കിയിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!