National News

ബാഷ സ്‌റ്റൈലില്‍ രജനീകാന്ത്; ‘മക്കള്‍ സേവൈ കക്ഷി’ രജനിയുടെ പാര്‍ട്ടി, ചിഹ്നം ഓട്ടോറിക്ഷ

സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ പുതിയ രാഷ്ട്രീയ പാര്‍ട്ടിയുടെ പേര് മക്കള്‍ സേവൈ കക്ഷി എന്ന് തീരുമാനിച്ചു. അനൈതിന്ത്യ മക്കള്‍ ശക്തി കഴകമെന്ന പാര്‍ട്ടിയുടെ നേരത്തെ നിശ്ചയിച്ചിരുന്ന പേരുമാറ്റി രജിസ്റ്റര്‍ ചെയ്തു. പാര്‍ട്ടിയുടെ ചിഹ്നമായി ഓട്ടോറിക്ഷ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിക്കുകയും ചെയ്തതോടെ ബാഷ സ്‌റ്റൈലില്‍ രജനീകാന്ത് തമിഴ് രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു.

സംസ്ഥാനത്തെ 234 നിയമസഭാ സീറ്റുകളിലും മത്സരിക്കാനാണ് പുതിയ പാര്‍ട്ടി ഒരുങ്ങുന്നത്. പുതിയ രാഷ്ട്രീയ പാര്‍ട്ടി ജനുവരിയില്‍ നിലവില്‍ വരുമെന്ന് രജനീകാന്ത് ഡിസംബര്‍ എട്ടിന് വ്യക്തമാക്കിയിരുന്നു. ‘വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍, ഞങ്ങള്‍ തീര്‍ച്ചയായും വിജയിക്കുകയും ജാതിമത വ്യത്യാസമില്ലാതെ സത്യസന്ധവും സുതാര്യവും അഴിമതി രഹിതവും ആത്മീയവുമായ രാഷ്ട്രീയം പ്രദാനം ചെയ്യുകയും ചെയ്യും’ രജിനികാന്ത് വ്യക്തമാക്കി. ഡിസംബര്‍ 31 ന് തീരുമാനം സംബന്ധിച്ച കൂടുതല്‍ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

രജനീകാന്തിന്റെ രാഷ്ട്രീയ അരങ്ങേറ്റം തമിഴ്‌നാട്ടിലെ രാഷ്ട്രീയ സമവാക്യങ്ങളില്‍ മാറ്റം വരുത്തുമെന്നും ഡിഎംകെ, എഐഡിഎംകെ, ബിജെപി തുടങ്ങിയവര്‍ നേതൃത്വം നല്‍കുന്ന സഖ്യത്തെ പുനര്‍നിര്‍വചിക്കാമെന്നുമാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. നടന്റെ രാഷ്ട്രീയ പ്രവേശനത്തെ വിമര്‍ശിക്കാന്‍ ഡിഎംകെ ഇതിനകം തയാറായിട്ടുണ്ടെങ്കിലും അന്തരിച്ച മുഖ്യമന്ത്രി ജയലളിതയുടെ സഹായി ശശികലയുടെ മടങ്ങിവരവോടെ തമിഴ്‌നാട്ടിലെ രാഷ്ട്രീയക്കളിക്കളത്തില്‍ വലിയ ട്വിസ്റ്റ് ഉണ്ടാകുമെന്നാണ് ഒരു വിഭാഗം കരുതുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!