
തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വെല്‍ഫെയര്‍ പാര്‍ട്ടി തീരുമാനം
കുന്ദമംഗലം ഗ്രാമപഞ്ചായത്തില്‍ 13,14,17 വാര്‍ഡുകളിലും ബ്ലോക്ക്
പഞ്ചായത്തില്‍ കന്ദമംഗലം, ചെത്തുകടവ് ഡിവിഷനുകളിലും വെല്‍ഫെയര്‍ പാര്‍ട്ടി മത്സരരംഗത്ത് ഉണ്ടാവും.
വെല്‍ഫെയര്‍ പാര്‍ട്ടി കുന്ദമംഗലം പഞ്ചായത്ത് കമ്മിറ്റി വിളിച്ചു ചേര്‍ത്ത പത്ര സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. എട്ടാം വാര്‍ഡിലെ സ്ഥാനാര്‍ത്ഥിത്വം വെല്‍ഫെയര്‍ പാര്‍ട്ടി പിന്‍വലിക്കുന്നതായും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ആയ സി അബ്ദുറഹിമാന്‍ ആണ് പത്രിക പിന്‍വലിച്ചത്. ഇവിടെ വിജയസാധ്യതയുള്ള മതേതര മുന്നണിയെ പിന്തുണയ്ക്കുമെന്നും അറിയിച്ചു. എന്നാല്‍ വിജയസാധ്യത പരിശോധിച്ചതിനുശഷം ആയിരിക്കും പിന്തുണ പ്രഖ്യാപിക്കുക.
മതേതര ജനാധിപത്യ സംരക്ഷണത്തിന് ഊന്നല്‍ നല്‍കുന്ന സമീപനമാണ്
തെരഞ്ഞെടുപ്പുകളില്‍ സ്വീകരിച്ചുവരുന്നതെന്നും വെല്‍ഫെയര്‍ പാര്‍ട്ടി വ്യക്തമാക്കി.
വാര്‍ത്താസമ്മേളനത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി ഇ പി
അന്‍വര്‍ സാദത്ത്, പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് സി അബ്ദുറഹിമാന്‍,
എട്ടാം വാര്‍ഡ് കണ്‍വീനര്‍ എന്‍ ജാബിര്‍ എന്നിവര്‍ പങ്കെടുത്തു.

