Kerala News

‘118 എ ജനാധിപത്യത്തേയും അഭിപ്രായസ്വാതന്ത്ര്യത്തേയും അപായപ്പെടുത്തും, മുഖ്യമന്ത്രി അത് പിന്‍വലിക്കാന്‍ തയ്യാറാകണം’; -ഏഷ്യാനെറ്റ് സ്ഥാപകന്‍ ശശികുമാര്‍

An exclusive session with Sashi Kumar at Krithi International Literature  fest

കേരള സര്‍ക്കാരിന്റെ പുതിയ പൊലീസ് നിയമ ഭേദഗതി ജനാധിപത്യ വിരുദ്ധവും വ്യാപകമായി ദുരുപയോഗപ്പെടാന്‍ സാധ്യതയുള്ളതുമാണെന്ന് ഏഷ്യാനെറ്റ്, ഏഷ്യന്‍ കോളേജ് ഓഫ് ജേണലിസം, ഏഷ്യാവില്‍ എന്നിവയുടെ സ്ഥാപകനും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ ശശി കുമാര്‍. ഇതുണ്ടാക്കുന്ന പ്രശ്‌നം പരിഹരിക്കാനുള്ള ഏക വഴി ഈ നിയമം പിന്‍വലിക്കുക എന്നതു മാത്രമാണ്. ജനാധിപത്യത്തിനും അഭിപ്രായസ്വാതന്ത്ര്യത്തിനും ഈ നിയമഭേദഗതിയുണ്ടാക്കാന്‍ പോകുന്ന അപകടം തിരിച്ചറിയണം. നിയമം പിന്‍വലിക്കാന്‍ എല്ലാവരും മുഖ്യമന്ത്രിയെ പ്രേരിപ്പിക്കേണ്ടതുണ്ട് – ശശികുമാര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

കേരള സര്‍ക്കാര്‍ തെറ്റായ ഉപദേശത്തിന്റെ അടിസ്ഥാനത്തില്‍ ഇത്തരമൊരു നിയമഭേദഗതിയുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചു എന്നത് നിര്‍ഭാഗ്യകരമാണ്. ഇത് അഭിപ്രായസ്വാതന്ത്ര്യത്തേയും മാധ്യമസ്വാതന്ത്ര്യത്തേയും പ്രതികൂലമായി ബാധിക്കുന്ന തരത്തിലുള്ളതാണ്. നിയമം നടപ്പാക്കാന്‍ ബാധ്യസ്ഥരായവര്‍ ഇത് വ്യാപകമായി ദുരുപയോഗം ചെയ്യാനുള്ള സാധ്യതയാണുള്ളത്. എതിരഭിപ്രായം പറഞ്ഞുകൊണ്ടും രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടുമുള്ള പ്രസ്താവനകളേയും പരാമര്‍ശങ്ങളേയും വിദ്വേഷ പ്രചാരണവുമായി കൂട്ടിക്കുഴയ്ക്കുന്ന അപകടം ഈ നിയമ ഭേദഗതിയിലുണ്ട്. വിദ്വേഷപ്രസംഗങ്ങളെ നേരിടാന്‍ പ്രത്യേക നിയമങ്ങള്‍ വേണം. പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്കെതിരായ അതിക്രമം തടയുന്ന നിലവിലെ നിയമം പോലൊന്ന്. അല്ലാതെ ഇത്തരമൊരു നിയമ ഭേദഗതിയുടെ മറപിടിച്ചാവരുത് ഇത്തരം കാര്യങ്ങളെ നേരിടേണ്ടത്.

അഭിപ്രായ സ്വാതന്ത്ര്യം ഏതളവ് വരെയാകാം എന്നത് ഇത്തരമൊരു നീക്കത്തിലൂടെ സര്‍ക്കാര്‍ തീരുമാനിക്കുന്നത് അപകടകരമായ കീഴ് വഴക്കമുണ്ടാക്കും. അപകീര്‍ത്തിപ്പെടുത്തല്‍ നിലവിലെ നിയമപ്രകാരം തന്നെ കുറ്റകരമാണ്. പുതിയൊരു നിയമഭേദഗതിയുടെ ആവശ്യമില്ല എന്നും അദ്ദേഹം കുറിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!