National News

തമിഴ് താരം അജിത്തിന് ഷൂട്ടിങ്ങിനിടെ പരിക്ക് ,’വലിമൈ’ ചിത്രീകരണം നീട്ടിവെച്ചതായി റിപ്പോർട്ട്

No intention to join social media: Ajith Kumar to take legal action against  fake news perpetrator- The New Indian Express

തമിഴ് താരം അജിത്തിന്റെ പുതിയ ചിത്രമായ’വലിമൈ’ക്കായി കാത്തിരിക്കുകയാണ് ആരാധകർ. കൊവിഡിനെ തുടർന്ന് നിർത്തിവച്ചിരുന്ന ചിത്രീകരണം വീണ്ടും പുനഃരാരംഭിച്ചിരുന്നു.എന്നാൽ ഷൂട്ടിം​ഗിനിടെ അജിത്തിന് പരിക്ക് പറ്റിയെന്നാണ് പുറത്തുവരുന്ന വിവരം.’പിങ്ക് വില്ല’യാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. സ്റ്റണ്ട് ചിത്രീകരണത്തിനിടെ താരത്തിന് പരിക്ക് പറ്റിയതായാണ് വിവരം. ഹൈദരാബാദിൽ നടക്കുന്ന ചിത്രീകരണം ഒരു മാസത്തേക്ക് കൂടി നീട്ടിയതായും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ ഫെ​ബ്രുവരിയിലും ഇതേ ചിത്രത്തിന്റെ ബൈക്ക് സ്റ്റണ്ട് ചിത്രീകരിക്കുന്നതിനിടെ താരം അപകടത്തിൽ പെട്ടിരുന്നു. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ‘വലിമൈ’ ജനുവരിയിലായിരുന്നു ചിത്രീകരണത്തിലേയ്ക്ക് കടന്നത്. ‘നേർകൊണ്ട പാർവൈ’ എന്ന ചിത്രത്തിനുശേഷം അജിത്തും എച്ച് വിനോദും ഒന്നിക്കുന്ന ചിത്രത്തിന്റെ നിർമാണം ബോണി കപൂറാണ്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!