National News

വായു മലിനീകരണവും,കൊവിഡ് വ്യാപനവും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഡൽഹി വിട്ടു

Sonia Gandhi advised to briefly shift out of Delhi in view of her chronic  chest infection: Sources - The Economic Times

രാജ്യതലസ്ഥാനത്ത് വായു മലിനീകരണവും, കൊവിഡ് വ്യാപനവും രൂക്ഷമായതിനെ തുടർന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ദില്ലി വിട്ടു. ഡോക്ടർമാരുടെ ഉപദേശത്തെ തുടർന്നാണ് തീരുമാനം. എന്നാൽ എവിടേക്കാണ് മാറിയതെന്ന് ഇതുവരെ കോൺഗ്രസ് നേതൃത്വം വ്യക്തമാക്കിയിട്ടില്ല.
സോണിയ ഗാന്ധിക്ക് നെഞ്ചിലെ അണുബാധ ഗുരുതരമാകാനുള്ള സാധ്യത മുൻനിർത്തിയാണ് ഡോക്ടർമാരുടെ നിർദ്ദേശമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ദില്ലിയിൽ വായു മലിനീകരണം കുറയുന്നത് വരെ ചൂടുള്ള സ്ഥലത്ത് സോണിയയെ താമസിപ്പിക്കാനാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. ചെന്നൈ, ഗോവ നഗരങ്ങളുടെ പ്രാന്ത പ്രദേശങ്ങളാണ് ഇതിനായി തെരഞ്ഞെടുത്തിട്ടുള്ളതെന്ന് മുതിർന്ന നേതാവിനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഒരു മാസത്തോളമായി സോണിയക്ക് ചെസ്റ്റ് ഇൻഫെക്ഷൻ ഉണ്ട്. ഇതിന് ചികിത്സയും നടക്കുന്നുണ്ട്. ജൂലൈ 30 ന് ഇവരെ ദില്ലിയിലെ സർ ഗംഗാറാം ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. പിന്നീട് സെപ്തംബർ 12 ന് അമേരിക്കയിലേക്ക് ചികിത്സയ്ക്കായി പോയ ഇവർക്കൊപ്പം രാഹുൽ ഗാന്ധിയും ഉണ്ടായിരുന്നു. ദില്ലിയിൽ നിന്ന് താമസം മാറ്റുമ്പോഴും ഒപ്പം രാഹുൽ ഗാന്ധിയോ പ്രിയങ്ക ഗാന്ധിയോ കാണുമെന്നും വിവരമുണ്ട്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!