Kerala News

രണ്ടില ജോസ് കെ മാണിയ്ക്ക്

Each leaves and title are Jose Ok. Manick; Backlash to PJ Joseph -  News8Plus-Realtime Updates On Breaking News & Headlines

രണ്ടില ചിഹ്നം ജോസ് കെ മാണിയ്ക്ക് അനുവദിച്ചു കൊണ്ട് ഹൈ കോടതി ഉത്തരവായി,പിജെ ജോസെഫിന്റെ ഹർജി തള്ളി,തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനം ഹൈക്കോടതി ശരിവെക്കുകയായിരുന്നു.

കഴിഞ്ഞ കുറേ നാളുകളായി തുടരുന്ന തർക്കത്തിലാണ് ഹൈക്കോടതിയുടെ തീരുമാനം. ജോസഫ് വിഭാഗത്തിന്റെ ഹർജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി അന്ന് തന്നെ ജോസ് വിഭാഗം ചിഹ്നം ഉപയോഗിക്കുന്നത് തടഞ്ഞിരുന്നു. ഇതേ തുടർന്ന് കഴിഞ്ഞ ദിവസം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഇരു പാർട്ടികൾക്കും തദ്ദേശ തെരഞ്ഞെടുപ്പിൽ ചിഹ്നം ഉപയോഗിക്കാനാവില്ലെന്ന് പ്രഖ്യാപിച്ചിരുന്നു.ജോസഫ് വിഭാഗത്തിന് ചെണ്ടയും ജോസ് വിഭാഗത്തിന് ടേബിൾ ഫാനുമാണ് കമ്മീഷൻ അനുവദിച്ച ചിഹ്നം. എന്നാൽ തെരഞ്ഞെടുപ്പ് നടപടികൾ ആരംഭിച്ച സാഹചര്യത്തിൽ ജോസ് വിഭാഗത്തിന് തങ്ങൾക്ക് അവകാശപ്പെട്ട ചിഹ്നം ഉപയോഗിക്കാനാവുമോയെന്ന കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനാണ് നിലപാടെടുക്കേണ്ടത്. അതേസമയം നിയമപോരാട്ടം ഇവിടെ അവസാനിക്കാനും സാധ്യതയില്ല. അപ്പീലുമായി പിജെ ജോസഫ് ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയോ റിവിഷൻ ഹർജി സമർപ്പിക്കുകയോ ചെയ്യാനുള്ള സാധ്യതയുമുണ്ട്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!