Kerala News

ചില ജില്ലകളില്‍ യുവാക്കള്‍ പരിഗണിക്കപ്പെട്ടില്ലെന്ന് ഷാഫി പറമ്പില്‍

അങ്ങനെയൊരു പോസ്റ്റില്ല, പച്ചക്കള്ളം പ്രചരിപ്പിക്കുന്നു; വെല്ലുവിളിച്ച് ഷാഫി  പറമ്പിൽ എംഎൽഎ -Shafi Parambil MLA Congress Social Media Attack

തദ്ദേശ തെരഞ്ഞെടുപ്പില്‍ ചില ജില്ലകളില്‍ യൂത്ത് കോണ്‍ഗ്രസ് വേണ്ടത്ര പരിഗണിക്കപ്പെട്ടില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഷാഫി പറമ്പില്‍. ചെറുപ്പക്കാര്‍ക്ക് തര്‍ക്ക സീറ്റുകളില്‍ പരിഗണന കിട്ടിയില്ലെന്നും ഷാഫി പറമ്പില്‍ മാധ്യമങ്ങളോട് പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പില്‍ നാല്പത് ശതമാനം സീറ്റുകള്‍ നല്‍കണമെന്ന് യൂത്ത്‌കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു.

ഇതിനായി കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരെ ഷാഫി പറമ്പില്‍, കെ എസ് ശബരീനാഥന്‍ തുടങ്ങിയവര്‍ സമീപിക്കുകയും ജില്ലകളില്‍ സന്ദര്‍ശനം നടത്തി ഡിസിസി നേതൃത്വത്തെ ആവശ്യം ഉന്നയിയ്ക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ മുന്‍കാലങ്ങളേക്കാള്‍ അവസരം ലഭിച്ചെങ്കിലും ചില ജില്ലകളില്‍ വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്നാണ് ഷാഫി പറമ്പില്‍ പറയുന്നത്.

ചെറുപ്പക്കാരെ തര്‍ക്ക സീറ്റുകളില്‍ പരിഗണിച്ചില്ല. തര്‍ക്ക സീറ്റുകളില്‍ യുവാക്കള്‍ക്ക് അവസരം നല്‍കണമായിരുന്നുവെന്നും ഷാഫി വ്യക്തമാക്കി. അവസാന ചാന്‍സിനാണ് ചിലയിടങ്ങളില്‍ പരിഗണന നല്‍കിയത്. ഇതില്‍ മാറ്റം വരുത്തണമായിരുന്നുവെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

ചെറുപ്പക്കാര്‍ക്ക് കൊടുക്കാവുന്ന സീറ്റുകള്‍ ഇനിയും ഉണ്ടായിരുന്നു. എന്നാല്‍ പാര്‍ട്ടിയുടെ വിജയസാധ്യതയെ ബാധിയ്ക്കുന്ന ഒരു തീരുമാനവും എടുക്കില്ലെന്നും ഷാഫി പറമ്പില്‍ വ്യക്തമാക്കി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!