Kerala News

”യു.ഡി.എഫ് അധികാരത്തിലെത്തിയാൽ വാളയാർ കേസിൽ ശക്തമായ നടപടി”;ഉമ്മൻ ചാണ്ടി.

യു.ഡി.എഫ് അധികാരത്തിലെത്തിയാൽ വാളയാർ കേസിൽ ശക്തമായ നടപടി

യുഡിഎഫ് അധികാരത്തിൽ വന്നാൽ വാളയാർ കേസിൽ ഉറപ്പായും ശക്തമായ നടപടിയുണ്ടാകുമെന്ന്​ മുൻ മുഖ്യമ​ന്ത്രി ഉമ്മൻ ചാണ്ടി. വാളയാറിൽ ക്രൂരപീഡനത്തിന് ഇരയായി ദുരൂഹസാഹചര്യത്തിൽ രണ്ട് കുഞ്ഞുങ്ങൾ മരിച്ച സംഭവത്തിൽ നീതി നടപ്പിലാക്കേണ്ടവർ കുറ്റക്കാരാണെന്നും ഉമ്മൻചാണ്ടി ഫേസ്​ബുകിലൂടെ പ്രതികരിച്ചു.അന്വേഷണത്തിൽ ഗുരുതരവീഴ്​ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ യാതൊരു നടപടിയും എടുക്കാതെ സ്ഥാനക്കയറ്റം നൽകി അവരെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. ഒന്നുമറിയാത്ത രണ്ടു കുട്ടികൾ കെട്ടുറപ്പില്ലാത്ത വീട്ടിൽ താമസിക്കേണ്ട ഗതികേട് ഉണ്ടാവുകയും അതിക്രൂരമായ കൊല്ലപ്പെടുകയും ചെയ്​ത സാഹചര്യം അതീവ ഗുരുതരമാണ്. അതിനേക്കാൾ ഞെട്ടിക്കുന്നതാണ് പ്രതികളെ രക്ഷിക്കാൻ നടക്കുന്ന സംഭവങ്ങളെന്നും​ ഉമ്മൻ ചാണ്ടി ​കൂട്ടിച്ചേർത്തു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!