
ഇന്നലെ വൈകീട്ടോടെയാണ് കുന്ദമംഗലം എം എൽ എ റോഡിൽ വെച്ച് കാറിലെത്തിയ നാലംഗ സംഘം മോട്ടോർ ബൈക്ക് കാരനെ തടഞ്ഞു നിർത്തി പണം അപഹരിച്ചത്.
ഇവരുടെ ചെയ്തികളും പ്രവർത്തിക്കുകളും ആരെയും അമ്പരപ്പിക്കുന്ന തരത്തിൽ ഉള്ളതാണ്
പ്രധാനമായും ഇവർ ലക്ഷ്യം വെക്കുന്നത് വിദേശത്ത് നിന്ന് കള്ളക്കടത്തായി എയർപോർട്ടുകളിൽ എത്തുന്ന സ്വർണവും പണവും കവർച്ച നടത്താൻ ആണ് എന്ന് ഇന്നലെ ഉണ്ടായ അറസ്റ്റിൽ വ്യക്തമായിട്ടുണ്ട്.
കോഴിക്കോട് ജില്ലയിൽ ഹവാല ഇടപാടിലൂടെ പണം എത്തുന്നതിനെ കുറിച്ച് ഇവർക്ക് രഹസ്യമായി വിവരം ലഭിക്കുകയും അതിലൂടെ വിതരണക്കാരെ ലക്ഷ്യം വെച്ച് അവരുടെ വാഹനത്തിനു കുറുകെ ബ്ലോക്ക് ഇട്ട് കവർച്ച നടത്തുന്ന സ്വഭാവ രീതിയാണ് ഇവർക്കുള്ളത്.മാത്രവുമല്ല കേരളത്തിലെ പ്രധാന ഗുണ്ട മാഫിയ തുടങ്ങിയ വിഷയങ്ങളിൽ ക്വട്ടേഷൻ ഏറ്റെടുത്ത് മറ്റ് ക്വട്ടേഷൻ സംഘങ്ങളെ ഉപയോഗിച്ചും കേരളത്തിനകത്തും പുറത്തും സ്വാധീനമുള്ള കാക്ക രഞ്ജിത്തിന്റെ ഏജന്റുകളുടെ ഓപ്പറേഷൻ ആണ് ഇന്നലെ കുന്ദമംഗലത്തും നടന്നത്.
ഒരാളെ മാത്രമേ പോലീസിനു പിടികൂടാൻ സാധിച്ചിട്ടുള്ളു മറ്റു 3 പേർ ഓടി രക്ഷപെടുകയായിരുന്നു ഇന്നലെ പിടികൂടിയത് രാജേഷിനെ ആണ് ഇയാൾ ആലപ്പുഴയിലെ കൊടും ക്രിമിനലാണ് എന്ന് റിപ്പോർട്ടുകളുണ്ട്.കോഴിക്കോടുൾപ്പടെ നിരവധി ജില്ലകളിൽ ഇയാൾക്കെതിരെ കവർച്ച വധശ്രമം പിടിച്ചുപറി തുടങ്ങിയ കേസുകൾ നിലനിൽക്കുന്നുണ്ട്.
ആലപ്പുഴയിൽ നടന്ന ഒരു കവർച്ച ക്കിടെ ഒരുപണം അപഹരിക്കുന്നതിനായി ഒരു വയോധികയെ ആക്രമിച്ച് കീഴ് പ്പെടുത്തുകയും ചെയ്തിരുന്നു. ഇവരിപ്പോൾ ശരീരം തളർന്ന നിലയിൽ കിടപ്പിലാണ്. ഇവരുടെ ഈ ക്രൂര കൃത്യങ്ങൾ അവസാനിയ്ക്കാത്ത ഒരു പരമ്പര പോലെ നീണ്ടു കിടക്കുകയാണ്.
ഇന്നലെ കുന്ദമംഗലത്ത് നടന്നത് ഒരു ഹവാല ഇടപാടുമായി ബന്ധപ്പെട്ടിട്ടുള്ളതാണെന്ന സംശയം നിലനിൽക്കുന്നുണ്ട്.കവർച്ചയിൽ വലിയ തുക നഷ്ടനായതായാണ് വിവരം.ഇന്നലെ നടന്ന കവർച്ചയിൽ കാറുമായി നാലംഗ സംഘമാണ് വന്നത്.
കഴിഞ്ഞ കുറച്ച് മാസങ്ങൾക്കു മുൻപ് കരിപ്പൂർ എയർ പോർട്ടിലേക്ക് വന്ന കണ്ണൂർ സ്വദേശിയുടെ സ്വർണം കിട്ടാതെ വന്നതിനെ ചൊല്ലി ഒരു മാസത്തിനു ശേഷം പരാതിയുമായി ഒരാൾ എത്തിയിരുന്നു.ഈ കേസുമായി നടന്ന അന്വഷണത്തിൽ കാക്ക രഞ്ജിത്തുമായി ബന്ധപ്പെട്ട സംഘമാണ് ഇതിനു പിന്നിൽ എന്ന് വ്യക്തമായിരുന്നു.ഈ കേസിന്റെ അന്വേഷണം അവസാന ഘട്ടത്തിൽ എത്തി നിൽക്കവേ യഥാർത്ഥ കുറ്റവാളികളിലേക്ക് അന്വേഷണം എത്തുമെന്ന് ഉറപ്പായതോടെ അന്വേഷണ ഉദ്യോഗസ്ഥരായ എസ് ഐ റാങ്കിലുള്ള ഉദ്യോഗസ്ഥർക്കെതിരെ ഒരു വ്യാജ വീഡിയോ നിർമിച്ച് ഒരു പ്രമുഖ മാധ്യമ സ്ഥാപനത്തെ സ്വാധീനിച്ച് ഉദ്യോഗസ്ഥർക്കെതിരെ വിഡിയോ പുറത്തുവിടുകയും അവരെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്യിക്കുകയും ചെയ്തിരുന്നു.ദീർഘകാലത്തെ സർവീസ് റെക്കോർഡുള്ള ഉദ്യോഗസ്ഥർക്കാണ് ഇത്തരം ഒരു അനുഭവം ഉണ്ടായത്.ഉദ്യോഗസ്ഥരെ ബലിയാടുകളാക്കി കേസിൽ നിന്നും ഏതു വിധേനയും രക്ഷപെട്ടു പോകാൻ ഉള്ള ഒരു കൗശല ബുദ്ധി ഇവർക്കുണ്ട്.സ്വാധീനം ഉപയോഗിച്ച് എവിടെയും പിടികൊടുക്കാതെ രക്ഷപെട്ട് വരുന്ന സാഹചര്യമാണ് ഉള്ളത് .
കേരളത്തിലെ നല്ലൊരു വിഭാഗം പോലീസുകാരുടെ വിട്ട് വീഴ്ചയില്ലാത്ത മനോഭാവം ഇവരുടെ അധിക അക്രമങ്ങളെ തടയാനും സാധിക്കുന്നുണ്ട്.കൂടുതൽ മേഖലകളിലേക്ക് അന്വേഷണം വ്യാപിപിച്ച് എത്രയും പെട്ടന്ന് നിയമത്തിനു മുന്നിൽ ഇവരെ എത്തിക്കാനാകും എന്ന പ്രതിക്ഷിക്കാം.
ഇതിൽ പ്രധാനമായും ക്വട്ടേഷൻ സംഘങ്ങൾ തമ്മിലും ഏറ്റുമുട്ടലുകൾ ഉണ്ടാകാറുണ്ട് എന്നതാണ് .കേരളത്തിലെ അയാൾ സംസ്ഥാനങ്ങളിലെയും എയർപോർട്ടുകൾ കേന്ദ്രീകരിച്ചു വരെ ഇവർ ഇടപാടുകൾ നടത്താറുണ്ട്.തമ്മിൽ തമ്മിൽ ഇടപാടുകൾ നടത്തുന്നതിന് പുറമെ താമരശ്ശേരിക്കടുത്ത് ഇവർക്ക് ഒരു നേതാവുണ്ടെന്നും ഇവരിലൂടെയും ഇടപാടുകൾ നടക്കുന്നുണ്ട് എന്ന സൂചനയും ഉണ്ട് .പോലീസിന് ലഭിക്കുന്ന കൂടുതൽ തെളിവിന്റെ അടിസ്ഥാനത്തിൽ ഇവരിലേക്കും അന്വേഷണം എത്തുമെന്ന സൂചനയുണ്ട് .
ലക്ഷങ്ങൾ അപഹരിച്ച് അതത് പ്രദേശങ്ങളിലെ ഗുണ്ടാ സംഘങ്ങൾക്ക് വിതരണം ചെയ്യുന്ന മാമൂൽ രീതിയുമിവർക്കിടയിൽ പതിവാണ് .
കൂടാതെ ഇന്നലെ കുന്ദമംഗലത്ത് നടന്ന സംഭവത്തിൽ പ്രാദേശികമായ ഒരാളുടെ ഒത്താശയും ഉണ്ടെന്ന് പോലീസ് സംശയിക്കുന്നു.

