National News

ദീപാവലിയെ പിടിച്ചുലച്ച് കോവിഡും പടക്കനിരോധനവും, രണ്ട് മണിക്കൂര്‍ ‘പച്ചപ്പടക്കം’ ഉപയോഗിക്കാമെന്ന് സുപ്രീം കോടതി

Rockets & Bombs, Firecrackers, Holiday Firework, सेलिब्रेशन फायरवर्क,  सेलेब्रटिंग फायरवर्क in Thiruthangal, Sivakasi , Abhi Crackers | ID:  3447650033

ദീപാവലി, ഛാത്ത് പൂജ, ഗുരുപൂരബ്, ക്രിസ്മസ്, പുതുവര്‍ഷം മുതലായ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് രണ്ട് മണിക്കൂര്‍ നേരത്തേയ്ക്ക് പരിസ്ഥിതി സൗഹൃദ പച്ചപ്പടക്കങ്ങള്‍ ഉപയോഗിക്കാമെന്ന ദേശീയ ഹരിത ട്രൈബ്യൂണല്‍ നല്‍കിയ അനുമതി സുപ്രീം കോടതി അംഗീകരിച്ചു. പടക്കങ്ങള്‍ക്ക് സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തിയ തെലങ്കാന ഹൈക്കോടതി വിധിയില്‍ സുപ്രീം കോടതി ഇളവ് അനുവദിച്ചു. തെലങ്കാന ഫയര്‍വര്‍ക്സ് ഡീലേഴ്‌സ് അസോസിയേഷന്‍ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി ഈ അനുമതി നല്‍കിയത്.

അന്തരീക്ഷ മലിനീകരണം കോവിഡ് കൂടുതല്‍ രൂക്ഷമാക്കാനിടയാക്കുമെന്നത് കണ്ടാണ് ഇത്തവണ പടക്കങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയത്. ഡല്‍ഹിയില്‍ പ്രതീക്ഷിച്ചത് പോലെ ശീതകാലത്ത് കോവിഡ് കേസുകള്‍ വലിയ തോതില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. കുറഞ്ഞ മലിനീകരണം മാത്രമുണ്ടാക്കുന്ന രാസവസ്തുക്കളാണ് പച്ചപ്പടക്കങ്ങളില്‍ ഉപയോഗിക്കുന്നത്. സാധാരണ മറ്റ് പടക്കങ്ങള്‍ 160 ഡെസിബെല്ലോളം ശബ്ദം പുറത്തുവിടുമ്പോള്‍ പച്ചപടക്കങ്ങള്‍ക്ക് 110-125 ഡെസിബെലേ ഉണ്ടാകൂ.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!