
സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ വോട്ടെടുപ്പ് മൂന്ന് ഘട്ടമായിട്ടാണ് നടത്തുക.
ഡിസംബര്‍ 8,10, 14 തിയതികളിലാണ് വോട്ടെടുപ്പ്. ഡിസംബര്‍ 16നാണ് വോട്ടെണ്ണല്‍.
ഡിസംബര്‍ 8 ചൊവ്വാഴ്ചയാണ് ഒന്നാം ഘട്ട വോട്ടെടുപ്പ് ആരംഭിക്കുന്നത്. തിരുവനന്തപുരം കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ഇടുക്കി ജില്ലകളിലാണ് ആദ്യഘട്ട വോട്ടെടുപ്പ്.

