Kerala News

കോവിഡ് പരിശോധനാഫലം കാത്തിരിക്കുകയാണെന്ന് ആദിത്യനാരായണ റാവു, ഇന്ന് ഇഡി ക്ക് മുന്നില്‍ ഹാജരാവില്ല

THE PRIEST : Enforcement Directorate (ED)

ലൈഫ് മിഷന്‍ അഴിമതി ആരോപണത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്യലിനായി വിളിപ്പിച്ച പെന്നാര്‍ ഇന്‍ഡസ്ട്രീസ് എംഡി ആദിത്യനാരായണ റാവു ഇന്ന് ഹാജരാകില്ല. ചോദ്യം ചെയ്യലിന് എത്തില്ലെന്ന് ആദിത്യ നാരായണ റാവു ഇഡിയെ അറിയിച്ചു. തനിക്ക് പനിയാണെന്നും കൊവിഡ് പരിശോധനാഫലം കാത്തിരിക്കുകയാണെന്നുമാണ് ആദിത്യ നാരായണ റാവുവിന്റെ വിശദീകരണം. ഇന്ന് ഹാജരാകേണ്ടിയിരുന്ന സി എം രവീന്ദ്രനും കൊവിഡ് ആണ്.

സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ പ്രതികള്‍ സ്മാര്‍ട്ട് സിറ്റി, കെ ഫോണ്‍, ലൈഫ് മിഷന്‍ അടക്കമുളള സര്‍ക്കാര്‍ പദ്ധതികളില്‍ ഇടപെട്ടെന്നും കമ്മീഷന്‍ കൈപ്പറ്റിയെന്നുമാണ് ഇ ഡി ആരോപിക്കുന്നത്. ഇക്കാര്യങ്ങളിലടക്കം മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലാണ് ഇ ഡി പരിശോധിക്കുന്നത്. കസ്റ്റഡിയിലുളള മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ മൊഴിയുടെ കൂടി അടിസ്ഥാനത്തിലായിരുന്നു സി എം രവീന്ദ്രനെ വിളിപ്പിക്കാന്‍ തീരുമാനിച്ചത്.

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായ സി എം രവീന്ദ്രനെയും, ലൈഫ് മിഷന്‍ കരാര്‍ ലഭിച്ച ഹൈദരാബാദിലെ പെന്നാര്‍ ഇന്‍ഡസ്ട്രീസ് എം ഡി ആദിത്യ നാരായണ റാവുവിനെയും ശിവശങ്കറിന്റെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യാനായിരുന്നു ഇഡി പദ്ധതിയിട്ടിരുന്നത്. ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്നലെ ആറുദിവസത്തേക്ക് കൂടി നീട്ടി നല്‍കിയിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!