Kerala News

കെ പി യോഹന്നാന്റെ ബിലീവേഴ്‌സ് ചര്‍ച്ചില്‍ ഇന്‍കം ടാക്‌സ് റെയ്ഡ്

കെ പി യോഹന്നാന്റെ ബിലീവേഴ്‌സ് ചര്‍ച്ചില്‍ ഇന്‍കം ടാക്‌സ് റെയ്ഡ്

ബിലീവേഴ്‌സ് ചര്‍ച്ച് ബിഷപ്പ് കെ പി യോഹന്നാന്റെ വീട്ടിലും സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പ് പരിശോധന. കൊച്ചിയിലെ ഡയറക്ടര്‍ ജനറല്‍ ഓഫ് ഇന്‍കം ടാക്‌സിന്റെ ഉത്തരവ് പ്രകാരമാണ് പരിശോധന. തിരുവല്ലയിലുള്ള ബിലീവേഴ്‌സ് ചര്‍ച്ച് സ്ഥാപനങ്ങളില്‍ ഇന്നു രാവിലെയാണ് റെയ്ഡ് ആരംഭിച്ചത്.

കേരളത്തിന് പുറത്തു നിന്നുള്ള ഉദ്യോഗസ്ഥര്‍ അടക്കമുള്ള ആദായ നികുതി വകുപ്പ് സംഘമാണ് പരിശോധന നടത്തുന്നത്. ബിലീവേഴ്‌സ് ചര്‍ച്ച് സ്ഥാപനങ്ങളിലെ ജീവനക്കാരുടെ വീടുകളിലും പരിശോധന നടത്തുന്നുണ്ട്. വിദേശ നിക്ഷേപം സ്വീകരിച്ചതുമായി ബന്ധപ്പെട്ടും പരിശോധന നടക്കുന്നുണ്ടെന്നാണ് വിവരം. ബിലീവേഴ്‌സ് ചര്‍ച്ച്, ഗോസ്പല്‍ ഫോര്‍ ഏഷ്യ ട്രസ്റ്റ് എന്നിവയുടെ മറവില്‍ വിദേശ നാണയ ചട്ടം ലംഘിച്ച് രാജ്യത്തിന് പുറത്തു നിന്ന് സംഭാവനകള്‍ സ്വീകരിക്കുന്നതായും ഈ പണം ഉപയോഗിച്ച് വലിയ തോതില്‍ ഭൂമി വാങ്ങിക്കൂട്ടുന്നതായും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്വന്തമാക്കുന്നതായും കെ പി യോഹന്നാനെതിരേ പരാതികളും ആരോപണങ്ങളുമുണ്ട്. ഇത്തരം പരാതികളുടെ അടിസ്ഥാനത്തില്‍ 2012 ല്‍ സംസ്ഥാന സര്‍ക്കാര്‍ കെ പി യോഹന്നാനെതിരേ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

കേരളത്തില്‍ പതിനായിരം ഏക്കര്‍ ഭൂമി ബിലീവേഴ്‌സ് ചര്‍ച്ചിന്റെ പേരില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. യോഹന്നാന്‍ തന്നെ സ്ഥാപിച്ച ഗോസ്പല്‍ ഫോര്‍ ഏഷ്യയുടെ പേരില്‍ ഏഴായിരം ഏക്കര്‍ ഭൂമിയും. പുറത്തു വന്നിട്ടുള്ള കണക്കുകള്‍ പ്രകാരം 1991 മുതല്‍ 2008 വരെ 572,06,0087 രൂപയുടെ വിദേശ ഫണ്ട് ഗോസ്പല്‍ ഫോര്‍ ഏഷ്യ മാത്രം സ്വന്തമാക്കിയിട്ടുണ്ട്. ബിലീവേഴ്‌സ് ചര്‍ച്ച് ആകട്ടെ, 2002 മുതല്‍ 2008 വരെയുള്ള കാലത്ത് 472,02,71,753 രൂപയും വിദേശ സഹായമായി കൈക്കലാക്കി. സേവന പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയ കോടിക്കണക്കിന് രൂപ ദുരുപയോഗം ചെയ്‌തെന്നു കാണിച്ച് യോഹന്നാന്റെ ഗോസ്പല്‍ ഫോര്‍ ഏഷ്യയ്‌ക്കെതിരേ അമേരിക്കയില്‍ കേസ് വന്നിരുന്നു. ഒടുവില്‍ 37 ദശലക്ഷം ഡോളര്‍ നഷ്ടപരിഹാരം നല്‍കി ഈ കേസ് ഒത്തുതീര്‍പ്പാക്കുകയായിരുന്നു. ഇന്ത്യന്‍ ഗ്രാമങ്ങളില്‍ മിഷനറി പ്രവര്‍ത്തനം നടത്താനെന്ന പേരില്‍ അമേരിക്കയില്‍ നിന്നും പണം സ്വരൂപിച്ച് വ്യക്തിപരമായ ആസ്തി ഉണ്ടാക്കാന്‍ ശ്രമിച്ചു എന്നായിരുന്നു യോഹന്നാനും ഗോസ്പല്‍ ഫോര്‍ ഏഷ്യയ്ക്കും എതിരെ ഉണ്ടായിരുന്ന കേസ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!