

എടവലത്ത് മീത്തൽ ഹംസ കോവിഡ് ബാധിച്ച് മരിച്ചു
പൈങ്ങോട്ടുപുറം എടവലത്ത് മീത്തൽ ഹംസ (62)ചികിത്സലിരിക്കെ കോവിഡ് ബാധിച്ച് മരിച്ചു. കുന്ദമംഗലം ഐഐഎം കെ .എഫ് എൽ സി ടി യിൽ ചികിത്സയിലായിരുന്നു. ഇന്ന് കാലത്ത് പ്രമേഹ രോഗം മൂർച്ചിക്കുകയായിരുന്നു. അതെതുടർന്ന് ബീച്ച് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഭാര്യ സുബൈദ (മുൻ ഗ്രാമ പഞ്ചായത്ത് മെമ്പർ). മക്കൾ: മുൻസിൽ കെ.എസ്.ആർ.ടി.സി കണ്ടക്ടർ, സീനത്ത്, ഷിഫ, ഷഹനഷറിൻ. മായനാട് മഹല്ല് ജുമാ മസ്ജിദ് വക ഖബറി സ്ഥാനിൽ കോവിഡ് പ്രോട്ടോക്കോൾ പ്രകാരംഖബറടക്കം.

