National News

ഇതുവരെ 100 എംപിമാരെ തികയ്ക്കാന്‍ പോലും കഴിഞ്ഞിട്ടില്ല; കോണ്‍ഗ്രസിനെ പരിഹസിച്ച് മോദി

100 എംപിമാരെ തികയ്ക്കാന്‍ ഇതുവരെ കഴിഞ്ഞില്ല; കോണ്‍ഗ്രസിനെ പരിഹസിച്ച് മോദി

ലോക്‌സഭയിലും രാജ്യസഭയിലുമായി ഇതുവരെ 100 എം.പിമാരെ തികയ്ക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ലെന്ന് പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസ് പ്രസംഗിക്കുന്നതൊന്നും നടപ്പാക്കുന്നില്ല. ഇപ്പോഴും നൂറില്‍ താഴെ അംഗങ്ങള്‍ മാത്രമായി പാര്‍ലമെന്റില്‍ തുടരുന്നത് അതുകൊണ്ടാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

ബീഹാര്‍ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ സംസാരിക്കുന്നതിനിടെയാണ് കോണ്‍ഗ്രസിനെ നരേന്ദ്രമോദി പരിഹസിച്ചത്. ഒമ്പത് ബി.ജെ.പി അംഗങ്ങള്‍ തിങ്കളാഴ്ച രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതോടെ എന്‍.ഡി.എ ആദ്യമായി രാജ്യസഭയില്‍ 100 അംഗങ്ങളെ തികച്ചു.

രാജ്യസഭയില്‍ എന്‍.ഡി.എയുടെ അംഗബലം 104 ആണ്. ഭൂരിപക്ഷത്തിന് വേണ്ടത് 124 ആണ്. എ.ഐ.എ.ഡി.എം.കെ, ബി.ജെ.ഡി, ടി.ആര്‍.എസ്, വൈ.എസ്.ആര്‍ കോണ്‍ഗ്രസ് എന്നീ കക്ഷികളുടെ പിന്തുണയോടെ ഭൂരിപക്ഷം ഉറപ്പിക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് ബി.ജെ.പി. കോണ്‍ഗ്രസിന് 38 എം.പിമാരാണ് രാജ്യസഭയിലുള്ളത്. ഇരുസഭകളിലുമായി 89 അംഗങ്ങള്‍ മാത്രമാണ് കോണ്‍ഗ്രസിനുള്ളത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!