
മാവൂര്‍ വളയന്നൂര്‍ പട്ടേരിക്കുന്ന് അംഗനവാടിക്ക് വേണ്ടി പുതുതായി നിര്‍മ്മിച്ച
കെട്ടിടത്തിന്റെ ഉദ്ഘാടനം പി.ടി.എ റഹീം എം.എല്‍.എ നിര്‍വ്വഹിച്ചു. സാമൂഹ്യ നീതി വകുപ്പ് മുഖേന അനുവദിച്ച 9.5 ലക്ഷം രൂപയും ഗ്രാമപഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി
ലഭ്യമാക്കിയ 5 ലക്ഷം രൂപയും ഉപയോഗപ്പെടുത്തിയാണ് കെട്ടിട നിര്‍മ്മാണം
പൂര്‍ത്തീകരിച്ചത്.
മാവൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 2 ല്‍ ഉള്‍പ്പെട്ട ഈ അംഗനവാടി
വാടകക്കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്. തൊണ്ടിയേരി കളരിക്കല്‍താഴം റോഡരികിലായി പള്ളിയോള്‍ പത്മനാഭന്‍ സൗജന്യമായി വിട്ടു നല്‍കിയ മൂന്ന് സെന്റ് സ്ഥലത്താണ്
അംഗനവാടിക്ക് വേണ്ടി പുതിയ കെട്ടിടം നിര്‍മ്മിച്ചിട്ടുള്ളത്. ഹാള്‍, കിച്ചന്‍, സ്റ്റോര്‍ റൂം, വരാന്ത, ശുചിമുറി എന്നിവയാണ് കെട്ടിടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി മുനീറത്ത് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത്
മെമ്പര്‍ പുതുക്കുടി സുരേഷ്, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ അഞ്ജു ആനന്ദ്, പി ശങ്കരനാരായണന്‍, എന്‍ ബാലചന്ദ്രന്‍, സംസാരിച്ചു. വാര്‍ഡ് മെമ്പര്‍ ഇ.ടി സുനീഷ്
സ്വാഗതവും അംഗനവാടി വര്‍ക്കര്‍ സി റെജി നന്ദിയും പറഞ്ഞു.

