National News

കൊവിഡ് കേസുകൾ 76 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 54,044 പേർക്ക് കൂടി രോഗം

രാജ്യത്തെ കൊവിഡ് കേസുകൾ 76 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 54,044 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 76,51,107 ആയി. 717 മരണം കൂടി സ്ഥിരീകരിച്ചിട്ടുണ്ട്, ഇതോടെ ഔദ്യോഗിക കണക്കുകളനുസരിച്ച് രാജ്യത്തെ ആകെ കൊവിഡ് മരണം 1,15,914 ആയി. ഇന്നലെ 61,775 പേർ കൂടി രോഗമുക്തി നേടി.

ഇതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 67,95,103 ആയി. 88.63 ശതമാനമാണ് രോഗമുക്തി നിരക്ക്. നിലവിൽ ചികിത്സയുള്ളത് 7,40,090 പേർ മാത്രമാണ്. അതേ സമയം കൊവിഡ് രോഗം വന്ന മാറിയവർക്ക് ആന്റി ബോഡികൾ അഞ്ച് മാസത്തിൽ താഴെ മാത്രമാണ് നിലനിൽക്കുന്നതെന്നും ഇതിനാൽ വീണ്ടും രോഗം വരാതെയിരിക്കാൻ മുൻകരുതലുകൾ സ്വീകരിക്കണമെന്നും ഐസിഎംആർ അറിയിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!