
കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ കൃഷി പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന കൃഷിയറിവിന്നു
പെരിങ്ങൊളം ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്കൂളില്‍ തുടക്കമായി. പി .വി .സി പൈപ്പില്‍ വെള്ളം നിറച്ചു തിരിയിലൂടെ ഗ്രോബാഗില്‍
വെള്ളമെത്തിച്ചു കൃഷിയെ പരിചരിക്കുന്ന നൂതന സംവിധാനമാണ് ഒരുക്കിയത് .നേരത്തെ തന്നെ ഈ പദ്ധതി ഒരുക്കിയിരുന്നുവെങ്കിലും
കോവിഡ് മഹാമാരി മൂലം പ്രവര്‍ത്തനം വൈകുകയായിരുന്നു. പെരുവയല്‍ കൃഷി ഭവനിലെ കൃഷി ഓഫീസര്‍ ദിവ്യ .യു .കെ തൈ നട്ട് ഉദ്ഘാടനം
നിര്‍വഹിച്ചു .സ്കൂള്‍ പ്രിന്‍സിപ്പല്‍ പി .അജിത ,സീനിയര്‍ അസിസ്റ്റന്റുമാരായ യു .കെ .അനില്‍ കുമാര്‍ ,എം .കെ .ഹസീല ,സി .പി .സിദ്ധീഖലി,
പി ടി എ പ്രതിനിധികളായ പി .റഷീദ് ,ടി ആര് വി ഹാരിസ് ,നാഷണല്‍ ഗ്രീന്‍ കോര്‍പ്സ് സ്കൂള്‍ കോഡിനേറ്റര്‍ പി .അബ്ദുറഹിമാന് എന്നിവര്‍ നേതൃത്വം നല്കി.

