National

കൊവിഡ് വന്നുപോകട്ടെയെന്ന നിലപാട് അപകടകരം; മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന

കോവിഡ് വന്നാൽ പ്രതിരോധ ശേഷി ലഭിക്കും; പ്രചാരണം തെറ്റെന്ന് ലോകാരോഗ്യസംഘടന –  East Coast Daily Malayalam

കൊവിഡ് വന്നുപോകട്ടെയെന്ന നിലപാട് അപകടകരമെന്ന് ലോകാരോഗ്യസംഘടന. കൊവിഡ് ബാധിക്കുമ്പോള്‍ ഒരു ജനസമൂഹം കൊവിഡ് പ്രതിരോധം താനെ
കണ്ടെത്തുമെന്നുള്ള ധാരണ തെറ്റാണെന്ന് ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അദാനോം ഗെബ്രിയോസസ് പറഞ്ഞു.
കൊവിഡ് വന്നാല്‍ പ്രതിരോധ ശേഷി ലഭിക്കുമെന്ന പ്രചാരണം തെറ്റാണ്. കൊവിഡ് രോഗത്തെ തെറ്റായ രീതിയില്‍ സമീപിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
വാക്സിനേഷന്റെ സങ്കല്‍പമാണ് ആര്‍ജിത പ്രതിരോധം. വാക്സിനേഷന്‍ ഒരു ഘട്ടത്തിലെത്തിയാല്‍ മാത്രമേ ഇത് കൈവരിക്കാന്‍ സാധിക്കൂ.
പൊതുജനാരോഗ്യ ചരിത്രത്തിന്റെ ഒരു ഘട്ടത്തില്‍ പോലും പകര്‍ച്ചവ്യാധിയോട് പ്രതിരോധിക്കാനുള്ള മാര്‍ഗമായി ആര്‍ജിത പ്രതിരോധ ശേഷിയെ ഉപയോഗിച്ചിട്ടില്ലെന്നും ഗെബ്രിയോസസ് വ്യക്തമാക്കി.
അപകടകരമായ വൈറസിനെ കൂടുതല്‍ പകരാന്‍ അനുവദിക്കുന്നത് അനീതിയാണ്. അത് ഒരിക്കലും പ്രതിരോധ മാര്‍ഗവുമല്ല. കൊവിഡിനെതിരെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച വിവരങ്ങളുടെ അഭാവവും ഗെബ്രിയോസസ് ചൂണ്ടിക്കാട്ടി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!