ഇന്ത്യയിൽ കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ വർദ്ധനവ് തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 74,383 പേർക്കാണ് രാജ്യത്ത് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ ആരെ രോഗബാധിതരുടെ എണ്ണം 70,53,806 ആയി.
ഇന്നലെ മാത്രം 918 കോവിഡ് ബാധിച്ച് മരിച്ചു. ഔദ്യോഗിക കണക്കുകളനുസരിച്ച് ഇത് വരെ 1,08,334 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.നിലവിൽ 8,67,496 പേരാണ് ചികിത്സയിൽ ഉള്ളത്. 89154 പേർ കൂടി 24 മണിക്കൂറിനിടെ രോഗമുക്തി നേടിയെന്നാണ് കേന്ദ്ര സർക്കാർ കണക്ക്. രാജ്യത്തെ രോഗമുക്തരുടെ എണ്ണം 60 ലക്ഷം കടന്നുവെന്നത് ആശ്വാസകരമായ വാർത്തയാണ്.

