കോഴിക്കോട് : പെരിങ്ങെളം മുണ്ടക്കലിൽ യുവാവ് തീ കൊളുത്തിയ ശേഷം അയൽവാസിയുടെ കിണറ്റിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു.. ഇന്നലെ രാവിലെ 10. 30 നാണ് മുണ്ടക്കൽ തെക്കും പാടുംപറ്റ സ്വദേശി റിജേഷ് (33) മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തി അയൽവാസിയുടെ കിണറ്റിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. രാത്രി മരണപ്പെടുകയായിരുന്നും. സംഭവത്തിനു പിന്നിലെ കാരണം വ്യക്തമല്ല
ഗുരുതരമായി പരിക്കേറ്റ ഇയാളെ നാട്ടുകാർ ചേർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചു. മജിസ്‌ട്രേറ്റ് ആശുപത്രിയിലെത്തി ഇയാളുടെ മൊഴി രേഖപെടുത്തിയിരുന്നു.. ഇയാളുടെ ആരോഗ്യ നില കണക്കിലെടുത്ത് ഐ സി യു വാർഡ് 23 ലേക്ക് മാറ്റിയതിന് ഗുരുതരാവസ്ഥയിലാവുകയായിരുന്നു.
നിലവിൽ കുന്ദമംഗലം പോലീസ് സംഭവത്തിൽ കേസെടുത്തിട്ടുണ്ട്. ഇയാളെ അയൽവാസി വെട്ടി പരിക്കേൽപ്പിച്ചതായി ആശുപത്രിയിൽ നിന്നും റിജേഷ് പറഞ്ഞതായാണ് വിവരം.
അതേ സമയം അയൽവാസിയുടെ മകളുടെ പേരിൽ ഇയാൾക്കെതിരെ ഒരു പോക്സോ കേസ് 2018 ഫയൽ ചെയ്തിട്ടുണ്ട്. അതിന്റെ വിചാരണ നടക്കാനിരിക്കെയാണ് ആത്മഹത്യ ശ്രമം. വർഷങ്ങളായി ചില പ്രശ്നങ്ങൾ നില നിൽക്കുന്നതായി വിവരങ്ങൾ ലഭ്യമാകുന്നുണ്ട്.

