News

തുടർച്ചയായ ദിവസങ്ങളിൽ കാർ മോഷണം പ്രതി പിടിയിൽ

കോഴിക്കോട് : തുടർച്ചയായ രണ്ടു ദിവസങ്ങളിൽ ഷോറൂമുകളിൽ നിന്നും കാർ മോഷ്ടിച്ചു കടന്ന മോഷ്‌ടാവ്‌ പിടിയിൽ. ബാംഗ്ലൂർ സ്വദേശിയായ നസീർ (56) ആണ് വയനാട്ടിൽ വെച്ച് പോലീസ് വലയിലായത്.

കഴിഞ്ഞ ദിവസം ഒന്നര മണിക്ക് കോഴിക്കോട് എലത്തൂർ അത്താണിക്കൽ കിയ മോട്ടോഴ്സ് വെച്ച് കിയാ കാർണിവൽ വണ്ടി നമ്പർ KL 11 BS വാഹനം കളവുപോയിരുന്നു. ഈ ദൃശ്യങ്ങൾ സി സി ടി വിയിൽ പതിഞ്ഞിരുന്നു. ഇയാളെ തിരഞ്ഞു എലത്തുർ പോലീസ് കൽപ്പറ്റയിൽ എത്തിയപ്പോൾ മോഷ്ടിച്ച കാർ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു.

സമാന രീതിയിൽ ഇന്ന് വയനാട്ടിലെ മുട്ടിൽ നിന്നും വാഹന മോഷണ നടക്കുകയായിരുന്നു.
ടൊയോട്ട ഷോറൂമിൽ നിന്നും മറ്റൊരു വാഹനം കട്ടെടുത്ത് പോകവെയാണ് പ്രതി പിടിയിലാകുന്നത്. വടുവം ചാലിൽ നിന്നും നാട്ടുകാരും പോലീസും പിന്തുടർന്ന് പിടികൂടുകയായിരുന്നു

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!