News

ജാഗ്രത തുടരണം കുന്ദമംഗലത്ത് നടന്ന ആന്റിജൻ പരിശോധനയിൽ 30 പേർക്ക് കോവിഡ്

കോഴിക്കോട് : രോഗ വ്യാപന സാധ്യത കണക്കിലെടുത്ത് കുന്ദമംഗലം ഗ്രാമപഞ്ചായത്തിനു കീഴിൽ നടത്തിയ ആന്റിജൻ പരിശോധനയിൽ 30 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 9 പേർ കോഴിക്കോട് കോർപ്പറേഷനു കീഴിലുള്ളആളുകളും ഒരാൾ കൊടുവള്ളി മുനിസിപ്പാലിറ്റിയ്ക്ക് കീഴിലുമുള്ള വ്യക്തിയുമാണ്. ബാക്കി 20 പേരും കുന്ദമംഗലം ഗ്രാമപഞ്ചായത്തിന് കീഴിലുള്ളവരാണ്.

ആനപ്പാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ വെച്ച് 215 പേരിൽ നടന്ന കോവിഡ് ആന്റിജൻ പരിശോധനയിലാണ് 30 പേർക്ക് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മറ്റു സ്വകാര്യ ആശുപത്രികളിൽ നടത്തിയ പരിശോധന ഫലം ഇന്ന് വരാനിരിക്കുകയാണ്.

കുന്ദമംഗലം ഗ്രാമ പഞ്ചായത്തിന് കീഴിൽ ജാഗ്രത തുടരേണ്ട സാഹചര്യമാണ് നിലനിൽക്കുന്നതെന്നാണ് ഇന്ന് നടന്ന കോവിഡ് ആന്റിജൻ പരിശോധന ചൂണ്ടി കാണിക്കുന്നത്. കഴിഞ്ഞ ആഴചയിൽ രോഗികളുടെ എണ്ണത്തിൽ കുന്ദമംഗലം പഞ്ചായത്തിൽ അല്പം കുറവുണ്ടായത് ആശ്വാസം നൽകിയിരുന്നെങ്കിലും, നിലവിലെ വർദ്ധനവ് ജാഗ്രതയിൽ അഭാവം കാണിക്കരുതെന്നു ഓർമ്മപ്പെടുത്തുകയാണ്

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!