സൈനികരെ അപമാനിച്ചെന്ന് കാട്ടി സൈനിക സംഘടന മുഖ്യമന്ത്രിക്ക് പരാതി നൽകി.വിജയ് പി നായർക്കെതിരെ യൂട്യൂബ് ചാനലുമായി ബന്ധപ്പെട്ടുള്ള രണ്ടാമത്തെ പരാതിയാണിത്.
പട്ടാളക്കാർ സ്ത്രീലമ്പടന്മാരും ബലാൽത്സംഗം നടത്തുന്നവരും ആണെന്ന് വിജയ് പി നായർ വീഡിയോയിൽ പറയുന്നെന്ന് കാട്ടിയാണ് പരാതി . അതേസമയം സ്ത്രീകളെ അധിക്ഷേപിച്ച കേസിൽ പ്രതി വിജയ് പി നായരുടെ യൂ ട്യൂബ് അക്കൗണ്ടും അശ്ലീല പരാമർശമുള്ള വീഡിയോയും നീക്കം ചെയ്തു. കേസ് സൈബർ ക്രൈം പൊലീസിന് കൈമാറി.

