തിരുവനന്തപുരം: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരേ നടത്തിവന്ന പ്രത്യക്ഷ സമരങ്ങള്‍ യുഡിഎഫ് നിര്‍ത്തിവച്ചു. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ഈ തീരുമാനമെന്നും, സര്‍ക്കാരിനെതിരേ മറ്റു പ്രതിഷേധം തുടരുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു.
ആള്‍ക്കൂട്ടങ്ങൾ സംഘടിപ്പിച്ചുള്ള സമരങ്ങള്‍ നിര്‍ത്തുകയാണെന്നു പ്രതിപക്ഷ നേതാവു പറഞ്ഞു. വിദ്യാര്‍ഥി, യുവജന സംഘടനകളും സമരം അവസാനിപ്പിച്ചു. സംസ്ഥാനത്ത് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റാന്‍ കാരണം സര്‍ക്കാര്‍ തന്നെയാണെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.
അതേ സമയം സമരത്തിൽ പങ്കെടുത്ത നിരവധി പ്രവർത്തകർക്കും തലസ്ഥാനത്ത് സമരത്തെ ചെറുത്ത നിരവധി പോലീസുകാർക്കും മരോഗം സ്ഥിരീകരിച്ചിരുന്നു. ഇതിനെ രൂക്ഷമായി മുഖ്യമന്ത്രിയടക്കമുള്ള നേതാക്കൾ വിമർശിചിരുന്നു

