യൂട്യൂബിൽ അപകീർത്തിപരമായ പരാമർശം പ്രചരിപ്പിച്ചയാളെ കെയ്യേറ്റം ചെയ്ത സംഭവത്തിൽ എന്ത് നേരിടാൻ തയ്യാറെന്ന് ഭാഗ്യലക്ഷ്മി. നേരത്തെ സ്ത്രീകൾക്ക് എതിരെ അശ്ലീല പരാമർശങ്ങൾ നടത്തിയ വിജയ് പി നായരുടെ പരാതിയിന്മേൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം ഇവർക്കെതിരെ കേസെടുത്തിരുന്നു.ഇതിനു ശേഷമുള്ള പ്രതികരണത്തിലാണ് ഭാഗ്യലക്ഷ്മിയുടെ പ്രതികരണം.
തന്റെ കുടുംബം കൂടെയുണ്ട് തനിക്ക് അത് മതി ഇത്തരത്തിലുള്ള സോഷ്യൽ മീഡിയ ആക്രമങ്ങൾ നിർത്താതിരിക്കുന്നിടത്തോളം പലരും നിയമം കൈയ്യിലെടുക്കേണ്ടിവരുമെന്ന് ഭാഗ്യലക്ഷ്മി മാധ്യമങ്ങളോടായി പറഞ്ഞു.
ഒരു പക്ഷേ അയാളുടെ ഫോണും ലാപ്ടോപ്പും എടുത്തില്ലായിരുന്നെങ്കിൽ അത് പിന്നെ റിട്രീവ് ചെയ്യാൻ കഴിയാതെ വരുമായിരുന്നു. ഇവിടെ സ്ത്രീകൾക്കെതിരെ സൈബർ നിയമങ്ങൾക്കെതിരെ ആരും ഒരു ചെറുവിരൽ പോലും അനക്കിയിട്ടില്ലെന്നും ഭാഗ്യ ലക്ഷ്മി പ്രതികരിച്ചു.
അടിച്ചത് ന്യായീകരണമാണെന്ന് ഞാൻ പറയുന്നില്ല. തീർച്ചയായും നിയമം ആരും കൈയ്യിൽ എടുക്കരുത്. പക്ഷേ ഇവിടെ നിയമം ഉണ്ടായിട്ടും അതിലേക്ക് ആഴ്ന്ന് ഇറങ്ങി പോകാൻ ആരും മെനക്കെടുന്നില്ല. ഒരു നിയമമവും ഇവിടെ പൂർണ തോതിൽ എടുത്ത് മാറ്റുകയില്ല. എന്നാൽ, നിയമത്തിന്റെ ആ സാധ്യത എവിടെയാണ് ഇരിക്കുന്നതെന്ന് സാധാരണക്കാരനായ പരാതിക്കാരന് അറിയില്ല. ഇതാണ് നിങ്ങൾ ചെയ്യേണ്ടത് എന്ന് പറയാൻ ഇവിടെ നിയമമില്ല. വർഷങ്ങളോളം കേസ് നീണ്ടു പോകും. ഇതിനിടയ്ക്ക് കേസ് കൊടുത്തയാൾ മരണപ്പെട്ടേക്കാം അപ്പോൾ കേസ് നിലനിൽക്കില്ല. കുറ്റക്കാർ രക്ഷപെടും.
നേരത്തെ സ്ത്രീകൾക്ക് എതിരെ അശ്ലീല പരാമർശങ്ങൾ നടത്തിയ വിജയ് പി നായരുടെ പരാതിയിന്മേൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. വീട് കയറി ആക്രമിച്ച് മൊബൈൽ, ലാപ്ടോപ്പ് എന്നിവ അപഹരിച്ചെന്ന പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. ദേഹോപദ്രവമേൽപ്പിക്കൽ, അസഭ്യം പറയൽ എന്നീ വകുപ്പുകളും ചുമത്തിയിട്ടുണ്ട്

