ഇന്ത്യയിൽ കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ വർദ്ധനവ് തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 88,600 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 59,92,532 ആയി
ഇന്നലെ മാത്രം 1124 പേരാണ് കോവിഡ് ബാധമൂലം മരണപ്പെട്ടത്. ഇതോടെ മരണം 94,503 ആയി ഉയർന്നു. അതേസമയം രാജ്യത്ത് 81 ശതമാനം പേർ രോഗമുക്തി നേടിയെന്നത് ആശ്വാസമാണ്. 49.41 ലക്ഷം പേരാണ് രോഗമുക്തരായത്.

