Local News

കുന്ദമംഗലം ഗ്രാമ പഞ്ചായത്തിൽ ആറു പേർക്ക് കോവിഡ്

കുന്ദമംഗലം ഗ്രാമ പഞ്ചായത്തിന് കീഴിലെ ആറു പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു.
കോവിഡ് വ്യാപന സാധ്യത കണക്കിലെടുത്ത് കാരന്തൂർ എ എം എൽ .പി സ്കൂളിൽ വെച്ച് നടന്ന കോവിഡ് ആർ ടി പി സി ആർ പരിശോധനയിൽ രണ്ടുപേർക്കും, സ്വകാര്യ ആശുപത്രികളിൽ നിന്നും മൂന്നു പേർക്കും, എറണാകുളത്ത് ജോലി സ്ഥലത്ത് നിന്ന് രോഗം സ്ഥിരീകരിച്ച കുന്ദമംഗലം സ്വദേശി ഉൾപ്പടെ ആറു പേർക്കാണ് കുന്ദമംഗലം ഗ്രാമപഞ്ചായത്തിൽ കോവിഡ് സ്ഥിരീകരിച്ചത്.

കാരന്തൂർ എ എം എൽ .പി സ്കൂളിൽ വെച്ച് നടന്ന കോവിഡ് ആർ ടി പി സി ആർ പരിശോധനയിൽ മൂന്നു പേർക്കാണ് രോഗം സ്ഥിരീകരിച്ചത് ഇതിൽ ഒരാൾ പുതുപ്പാടി ഗ്രാമപഞ്ചായത്തിന് കീഴിലുള്ള വ്യക്തിയാണ്. മറ്റു രണ്ടു പേർ കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലെ വാർഡ് 10,11 സ്വദേശികളാണ്.

കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പരിശോധന നടത്തിയ വാർഡ് 21ഇൽ താമസിക്കുന്ന ‌ കാരന്തുർ സ്വദേശികളായ ഒരു കുടുംബത്തിലുള്ള മൂന്നു പേർക്കാണ് കുന്ദമംഗലത്ത് രോഗം സ്ഥിരീകരിച്ചത്. ഒപ്പം എറണാകുളത്ത് ജോലി സ്ഥലത്ത് നിന്നും സമ്പർക്കം വഴി രോഗം വാർഡ് 11ലെ ഒരാൾക്കും രോഗം സ്ഥിരീകരിച്ചു ഇയാൾ കളമശ്ശേരി ആശുപത്രിയയിൽ ചികിത്സയിലാണ്.

കഴിഞ്ഞ ദിവസം നടത്തിയ ആന്റിജൻ പരിശോധനയിൽ ആറു പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മൂന്നു പേർ കുന്ദമംഗലം ഗ്രാമ പഞ്ചായത്തിന് കീഴിലുള്ളവരും രണ്ടു പേർ ചാത്തമംഗലം ഗ്രാമപഞ്ചായത്തിന് കീഴിലും ഒരാൾ കോഴിക്കോട് കോര്പ്പറേഷന് കീഴിൽ ഉള്ളവരുമായിരുന്നു.

കഴിഞ്ഞ ആഴചയിൽ ഉള്ളത്ര രോഗികൾ ഈ ആഴചയിൽ രേഖപ്പെടുത്താതിൽ അല്പം ആശ്വാസം നൽകുന്നുണ്ടെങ്കിലും ജാഗ്രത കൈവിടാൻ പാടില്ലായെന്ന്. കുന്ദമംഗലം ഹെൽത്ത് ഇൻസ്‌പെക്ടർ സുരേഷ് ബാബു അറിയിച്ചു. കൂടാതെ രോഗ വ്യാപന സാധ്യത കണക്കിലെടുത്ത് വരുന്ന ചൊവ്വാഴ്ച 200 പേർക്ക് കുന്ദമംഗലം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ വെച്ച് ആന്റിജൻ പരിശോധന നടത്താനും തീരുമാനിച്ചതായി അദ്ദേഹം കൂട്ടി ചേർത്തു. രോഗ ലക്ഷണം ഉള്ളവർക്കും, രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കം പുലർത്തിയവർക്കും പരിശോധനയിൽ പങ്കെടുക്കാം

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!