കോഴിക്കോട്: കോഴിക്കോട് പാളയം മാർക്കറ്റിൽ ജോലി ചെയ്യുന്ന കുന്ദമംഗലം സ്വദേശികളായ രണ്ട് പേർക്ക് കോവിഡ്. കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ 12,17 വാർഡുകളിലെ ഓരോരുത്തർക്ക് വീതമാണ് രോഗം സ്ഥിരീകരിച്ചത്.
പാളയം മാർക്കറ്റിൽ ഇന്നലെ നടത്തിയ കോവിഡ് പരിശോധനയിൽ 233 കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ മാർക്കറ്റ് ഒരാഴ്ചത്തേക്ക് അടച്ചിടാൻ ജില്ലാ കലക്ടർ ഉത്തരവിട്ടുണ്ട്. സെപ്റ്റംബർ 24 മുതൽ 30വരെയാണ് മാർക്കറ്റ് അടക്കുക.
അതേ സമയം കുന്ദമംഗലം ഐ ഐ എം കോവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ ചികിത്സയിൽ കഴിയുന്ന എൺപതിലധികം പേരിൽ നടത്തിയ കോവിഡ് പരിശോധനയിൽ 11പേർ ഒഴികെ മുഴുവൻ പേർക്കും കോവിഡ് നെഗറ്റീവ് ആയതായാണറിവ് രോഗമുക്തി നേടിയ ആളുകളെ വീടുകളിലേക്ക് മടക്കി അയക്കും

