മലപ്പുറത്ത് വൻകഞ്ചാവ് വേട്ട. വാഹന പരിശോധനക്കിടെ 300 കിലോ കഞ്ചാവ് പിടികൂടി. ഉള്ളി നിറച്ച മിനിലോറിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. ഇന്ന് പുലർച്ചെ 3 മണിയോടെ മലപ്പുറം ചാപ്പനങ്ങാടി സ്കൂളിന് സമീപത്ത് നിന്നും പോലീസ് പ്രതികളെ പിടികൂടുന്നത്
അരീക്കോട് സ്വ`ദേശി ഷാഹുൽ ഹമീദ്, മഞ്ചേരി സ്വദേശി അക്ബർ അലി,കോട്ടക്കൽ സ്വദേശി അബ്ദുറഹ്മാൻ, ഇരുമ്പുഴി സ്വദേശി നജീബ്, കരിപ്പൂർ സ്വദേശി. മുഹമ്മദ് ഇർഷാദ് എന്നീ അഞ്ചു പേരാണ് കഞ്ചാവുമായി പിടിയിലായത്
ഉള്ളി നിറച്ച മിനിവാനിൽ ഒളിപ്പിച്ചനിലയിൽ 8 ചാക്കുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഇതുകൂടാതെ പ്രതികൾ സഞ്ചരിച്ചിരുന്ന മഹാരാഷ്ട്ര രജിസ്ട്രേഷൻ ഇന്നോവ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.

