Kerala News

ബാണാസുരസാഗർ ഡാമിന്റെ ഷട്ടറുകൾ 15 സെൻറീമീറ്റർ ഉയർത്തി കക്കയം ഡാം നിലവിൽ തുറക്കില്ല

വയനാട് : ബാണാസുരസാഗർ ഡാമിന്റെ ഷട്ടറുകൾ 15 സെൻറീമീറ്റർ കൂടി ഉയർത്തി. ഇക്കാര്യം അധികൃതർ അറിയിച്ചു. നിലവിൽ രണ്ട് ഷട്ടറുകളും കൂടി 30 സെൻറീമീറ്റർ ആണ് ഉയർത്തിയത്. ഇത് 45 സെൻറീമീറ്റർ ആകും. നിലവിൽ സെക്കൻഡിൽ 25 കുബിക് മീറ്റർ വെള്ളമാണ് പുറത്തേക്കു ഒഴുക്കുന്നത്. അതു സെക്കൻഡിൽ 37.5 കുബിക് മീറ്റർ ആയി വർധിക്കും.

അതേ സമയം കക്കയം ഡാം നിലവിൽ തുറക്കില്ല. നിലവിലെ ജലനിരപ്പിൽ നിന്നും രണ്ടടി കുറഞ്ഞ സാഹചര്യത്തിലാണ് പുതിയ അറിയിപ്പ്. അതേ സമയം ജില്ലാ കലക്ടർ സാംബശിവ റാവുവിന്റെ അനുമതി അധിക ജലം ഒഴുക്കി വിടുന്നതിന് ലഭിച്ചിട്ടുണ്ട്. എന്നാൽ നിലവിൽ തുറക്കേണ്ട സാഹചര്യം ഇല്ലായെന്ന് അധികൃതർ അറിയിച്ചു

ഇടുക്കി ഡാം നിലവിൽ തുറക്കില്ല. ജലനിരപ്പ് ബ്ലൂ ലെവലിൽ നിലവിൽ എത്തിയിട്ടില്ല. ബ്ലൂ ലെവൽ ലെവൽ കഴിഞ്ഞ് എട്ടടി ഉയർന്നെങ്കിൽ മാത്രമേ ഷട്ടർ തുറക്കുകയുള്ളു. മുല്ലപെരിയാർ ഡാമിലെ ജലനിരപ്പ് 136 അടിയാണ് .

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!