ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ് തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 93,337 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 53 ലക്ഷം കടന്നു. ആകെ കോവിഡ് ബാധിതരുടെ എണ്ണം 53,08,015 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു
കഴിഞ്ഞ ദിവസം 1247 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ആകെ മരണസംഖ്യ 85,619 ആയി ഉയര്‍ന്നു.
അതേസമയം രോഗമുക്തി നിരക്കില്‍ വലിയ വര്‍ധനവ് രേഖപ്പെടുത്തി. 24 മണിക്കൂറിനിടെ 95,880 പേര് രോഗമുക്തി നേടി.

