കോവിഡ് സാഹചര്യത്തിൽ നീണ്ടു പോയ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിമൂന്നാം പതിപ്പിന് ഇന്ന് തുടക്കം.
ആവേശ്വജ്ജ്വലമായ ഉദ്ഘടന മത്സരത്തിൽ കഴിഞ്ഞ വർഷത്തെ ജേതാക്കളായ മുംബൈ ഇന്ത്യൻസും കഴിഞ്ഞ വർഷത്തെ റണ്ണേഴ്‌സ് അപ്പായ ചെന്നൈ സൂപ്പർ കിങ്‌സും തമ്മിലാണ് ആദ്യ മത്സരം.
ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും മികച്ച രണ്ടു ടീമുകൾ ഏറ്റുമുട്ടുമ്പോൾ പോരാട്ടം തീപാറുമെന്നത് തീർച്ച.
യു.എ.ഇയിലെ അബുദാബിയിലെ ഷെയ്ഖ് സയ്ദ് സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരങ്ങൾ നടക്കുക. കഴിഞ്ഞ വർഷത്തെ ഫൈനലിൽ ചെന്നൈ സൂപ്പർ കിങ്സിനെ ഒരു റൺസിന് തോൽപിച്ചാണ് മുംബൈ ഇന്ത്യൻസ് കിരീടം നേടിയത്

