News Sports

നെയ്മറിന് മൂന്ന് മത്സരങ്ങളിൽ മാത്രം വിലക്ക്

നെയ്മറിന് മൂന്ന് മത്സരങ്ങളിൽ വിലക്ക്. വലിയ വിലക്കുകൾ വരാൻ സാധ്യത ഉണ്ടായിരുന്നെങ്കിലും അത് ഒഴിഞ്ഞു മാറിയത് ആരാധകർക്ക് ആശ്വാസം നൽകുന്നുണ്ട്. നെയ്മറിന് പത്ത് മത്സരങ്ങൾ വരെ വിലക്ക് വന്നേക്കും എന്നായിരുന്നു നേരത്തെ റിപ്പോർട്ടുകൾ.

മാഴ്സെക്ക് എതിരായ മത്സരത്തിൽ നെയ്മർ മാഴ്സെ താരമായ‌ ആൽവാരോയെ കയ്യേറ്റം ചെയ്തതിന് ചുവപ്പ് കാർഡ് വാങ്ങിയിരുന്നു. ഈ ചുവപ്പ് കാർഡിന് ആണ് മൂന്ന് മത്സരങ്ങളിലെ വിലക്ക് ലഭിച്ചിരിക്കുന്നത്.

ആൽവാരോ തന്നെ വംശീയമായി അധിക്ഷേപിച്ചു എന്ന നെയ്മറിന്റെ ആരോപണം ഇപ്പോഴും അന്വേഷണത്തിലാണ്‌.

നെയ്മർ റെഡ് കാർഡിന് ശേഷം തിരികെ ഡ്രസിങ് റൂമിലേക്ക് പോകുമ്പോ റഫറിക്ക് എതിരെയും തിരിഞ്ഞതും ഇത് കൂടാതെ സാമൂഹിക മാധ്യമത്തിൽ മോശം ഭാഷ ഉപയോഗിച്ച് ആൽവാരോയെയും ഒപ്പം റഫറിയിങ്ങിനെയും നെയ്മർ കുറ്റം പറഞ്ഞതും ഒന്നും നടപടിക്കായി പരിഗണിച്ചില്ല.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Sports

ടെന്നിസ് ബോള്‍ ടീമിനെ അജിത്തും ഷാനി ജോസഫും നയിക്കും

താ​മ​ര​ശേ​രി: ജി​ല്ലാ ടെ​ന്നീ​സ് ബോ​ള്‍ ടീ​മി​നെ പി.​എ​സ്. അ​ജി​ത്തും ഷാ​നി ജോ​സ​ഫും ന​യി​ക്കും. മു​ഹ​മ്മ​ദ് സാ​ലു, പി. ​മു​ഹ​മ്മ​ദ് ഫാ​ഹി​സ്, ആ​ദീം നി​ഹാ​ല്‍, പി.​എം. മു​ഹ​മ്മ​ദ് അ​സ്നാ​ദ്,
error: Protected Content !!