മുക്കം: പാവപ്പെട്ട കുടുംബങ്ങളിലെ കല്യാണ ആവശ്യങ്ങൾക്ക് കാരശ്ശേരി പഞ്ചായത്തിലുള്ളവർക്ക് സൗജന്യമായി അരിവിതരണപദ്ധതി ഇന്ന് കുമാരനെല്ലൂരിൽ ശ്രീ.ഷെരിഫുദ്ധീൻ മാസ്റ്റർ (ചെയർമാൻ ഗ്രേസ് പാലിയേറ്റിവ് മുക്കം) നിർവ്വഹിച്ചു. ഈ ഉദ്യമത്തിന് സാംസ്കാരിക പ്രവർത്തകൻ ശ്രീ.എ.പി. മുരളീധരൻ മാസ്റ്റർ ആശംസകൾ അറിയിച്ചു. റഹീം വടക്കേയിൽ കക്കാട്, സക്കീർ ചോലക്കൽ വല്ലാത്തായിപ്പാറ, ഷിനോദ് ഉദ്യാനം എന്നിവർ പങ്കെടുത്തു. കൊറോണയും മഴക്കാലവും നമ്മെ ഓരോരുത്തരെയും കാർന്നു തിന്നുമ്പോഴും കാരുണ്യം വറ്റാത്ത കൈകൾ ഇനിയും ഇതുപോലുള്ള പ്രവർത്തനങ്ങൾക്ക് മുന്നോട്ടു വരുന്നത് വളരെ ആശ്വാസകരമാണ്…
ഇന്ന് കാരശ്ശേരി പഞ്ചായത്തിലെ ഒന്നാം വർഡിലെ കുമാരനെല്ലൂരാണ് സാക്ഷ്യം വഹിച്ചതെങ്കിൽ നാളെ മറ്റൊരിടമായിരിക്കും. ഇനിയും ഇതുപോലുള്ള സേവനങ്ങൾക്ക് ഞങ്ങൾ എന്നും മുൻപന്തിയിൽ ഉണ്ടാവുമെന്ന് എം. ആർ. റൈസ് ബാങ്ക് നമുക്ക് ഉറപ്പ് തന്നിട്ടുണ്ട്. ആവശ്യക്കാർ കൂടുതൽ ഉള്ളതിനാൽ കൂടുതൽ ആളുകൾക്ക് ബന്ധപ്പെടനായി വാട്സപ് നമ്പറും, വിളിക്കാനുള്ള നമ്പറുകളും ചുവടെ ചേർക്കുന്നു.
വാട്സപ്പ്: 00971551669094,
വിളിക്കാൻ: 9846934675, 9946427043..

