നയതന്ത്ര പാഴ്‌സൽ വഴി മതഗ്രന്ഥങ്ങൾ കൊണ്ടുവന്നതുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീലിനെ കസ്റ്റംസ് ചോദ്യം ചെയ്യും മന്ത്രിക്ക് കസ്റ്റംസ് ഉടൻ നോട്ടിസ് നൽകുമെന്നാണ് ലഭ്യമാകുന്ന വിവരം. കഴിഞ്ഞ ദിവസം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മന്ത്രിയെ ചോദ്യം ചെയ്തിരുന്നു.
നിലവിൽ പ്രതിപക്ഷ സംഘടനകൾ മന്ത്രിയുടെ രാജിക്കായി നടത്തുന്ന പ്രതിഷേധങ്ങൾ തുടരുകയാണ്. സെക്രട്ടേറിയറ്റിന് മുന്നിൽ നടത്ത പ്രതിഷേധം സംഘർഷത്തിലാണ് കലാശിച്ചത്. ഇന്നലെ രാത്രി വൈകിയും പ്രതിഷേധമുണ്ടായി.
സ്വർണക്കടത്ത് കേസിൽ കെ ടി ജലീലിനെയും ബിനീഷ് കോടിയേരിയെയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു.

