
മലപ്പുറം : അരീക്കോട് കുനിയിൽ കോള കോടൻ ബഷീർ എന്നയാളെ വീട്ടിൽ കയറി വാതിൽ ചവുട്ടി പൊളിച്ച് വടിവാളുകൊണ്ട് വെട്ടി വധിക്കാൻ ശ്രമിച്ച കേസിലെ പെരിങ്ങൊളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന 6 അംഗ കൊട്ടേഷൻ സംഘത്തിലെ പ്രതികളായ മണ്ണംപറമ്പത്ത് ഷിജു എന്ന കപാലി ടിങ്കു (32), മണ്ണം പറമ്പത്ത് വിപിൻ രാജ് എന്ന കുഞ്ചു . പടിഞ്ഞാറെ തൊടികയിൽ ജിതേഷ(25)് എന്ന അപ്പുട്ടൻ . ചീനിച്ചാലിൽ ദീപക്ക് എന്ന ദീപു . . കൊല്ലരു കണ്ടി ഷിബിനു (26) എന്ന മൊട്ട 6. മണ്ണം പറമ്പത്ത് വിജേഷ് (36) എന്ന പൈങ്കിളി തൈയ്ക്കലാട്ട്, തൈക്കലാട്ട് നിബിൻ, എന്നിവരെ കോടതിയിൽ ഹാജരാക്കി. മഞ്ചേരി സി.ജെഎം 1 കോടതി മുഴുവൻ പ്രതികളെയുംറിമാൻ്റ് ചെയ്തു.
മലപ്പുറം, കോഴിക്കോട് ജില്ലകളിലെ പല അക്രമ സംഭവങ്ങളിലും പ്രതികൾ നേരിട്ട് കുറ്റ കൃത്യങ്ങളിൽ ഏർപ്പെട്ടതായി ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്.
കുനിയിൽ സ്വദേശിയായ പ്രവാസി വിദേശത്ത് നിന്ന് കുറ്റ കൃത്യം ചെയ്യുന്നതിന് വേണ്ടി നൽകി കൊട്ടേഷനാണ് കേസിനു ആസ്പദം. കൊടും ക്രിമിനലുകളായ പ്രതികളുടെ അക്കൗണ്ടിലേക്കും, ഇടനിലക്കാർ മുഖേന നേരിട്ടും പണം എത്തിച്ചതിന് പോലീസ് തെളിവുകൾ ശേഖരിച്ചതായി വിവരങ്ങൾ പുറത്ത് വരുന്നുഹവാല,സ്വർണ്ണക്കടത്ത് സംഘങ്ങളുടെ പണവും സ്വർണ്ണവും അപഹരിക്കുന്നതാണ് പ്രതികളിൽ ചിലരുടെ. പ്രധാന പരിപാടി.
പ്രധാനമായും അന്വേഷണ നടക്കുന്നത് പ്രതികളിൽ ചിലരുടെ സ്വത്ത് സമ്പാദനത്തിലേക്കാണ്. കഴിഞ്ഞ കുറഞ്ഞ ദിവസത്തിനുള്ളിൽ കേസിലെ പ്രതികളിൽ ചിലർ കൊട്ടേഷനായി ലഭിച്ച തുക കൊണ്ട് ഭൂമി ഇടപാട് നടത്തിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതും അന്വേഷണ പരിധിയിലാണ്. മലപ്പുറം, കോഴിക്കോട് ജില്ലകളിലെ പല അക്രമ സംഭവങ്ങളിലും പ്രതികൾ നേരിട്ട് കുറ്റ കൃത്യങ്ങളിൽ ഏർപ്പെട്ടതായി ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. വലിയൊരു ക്രിമിനൽ സംഘത്തെയാണ് പോലീസ് അന്വേഷണത്തിലൂടെ കണ്ടെത്തിയത്.

